മരണം ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തിന് പിന്നാലെ

ഒരിക്കല്‍ ജോണ്‍സണ്‍ മാഷ് ട്രെയിനില്‍ നിന്നും വീണു. ട്രാക്കിലുണ്ടായിരുന്ന പണിക്കാരാണ് അന്ന് ആസ്പത്രിയിലെത്തിച്ചത്. അതിന് ശേഷം മാഷ് ഒരു കഥയെഴുതി. കഥയില്‍ ഒരു സുഹൃത്തിനെ കണ്ടു മുട്ടുന്നത് പറയുന്നുണ്ട്. വായിച്ച് പോകുമ്പോഴറിയാം ആ സുഹൃത്ത് മരണമാണെന്ന്. കഥയില്‍ എന്നെയും കൊണ്ടു പോകുമോ എന്ന് ആ സുഹൃത്തിനോട് ചോദിക്കുന്നുണ്ട്. സമയമായില്ല, പലതും ചെയ്യാനുണ്ടെന്ന് സുഹൃത്ത് മറുപടി പറയുന്നുണ്ട്.
പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ജോണ്‍സണ്‍ മാഷ് കാണാന്‍ പോകില്ലായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ മരിച്ച സമയത്ത് കുറേ ദിവസം മാഷ് മിണ്ടാതെ വീട്ടില്‍ ഇരുന്നു. മകളും മകനും മരിച്ചത് ഏതോ ലോകത്തിരുന്ന് മാഷ് കണ്ടിട്ടുണ്ടാകും. എന്തിനാണ് മരണം തന്നെയും കുടുംബത്തെയും വേട്ടയാടുന്നതെന്ന് ചോദിക്കുന്നുണ്ടാവാം. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിഷാദം മാഷെ ബാധിച്ചിരുന്നു. അര്‍ഹിക്കുന്നത് ലഭിച്ചില്ല എന്ന തോന്നല്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
പിന്നീട് ചാനലുകളിലെ സംഗീത പരിപാടികളില്‍ സജീവമായി. കുട്ടികളുടെ പരിപാടികളില്‍ ജഡ്ജസായി ഇരിക്കുന്നതില്‍ സന്തോഷം കണ്ടെത്തി. മുമ്പുണ്ടായിരുന്ന പല സുഹൃത്തുക്കളും മാഷെ അകറ്റി. അതൊക്കെ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. മരിക്കുന്നതിന്റെ തലേന്നും അടുത്ത ദിവസം ചാനല്‍ പരിപാടിക്ക് പോകാന്‍ ഡ്രസുകളും മറ്റും അടുക്കി വച്ചിരുന്നു. പക്ഷെ, ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടിയ പഴയ സുഹൃത്ത് വന്നു മാഷെ കൂട്ടിക്കൊണ്ടു പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha