ഇതൊരു ചെറിയ സംഭവമാണ്; എന്തായാലും അടി നന്നായി കിട്ടി: ഭീമന്‍ രഘു

ഐസ്‌ക്രീം തരാത്തതിന് മദ്യലഹരിയില്‍ കടയുടമയെ മര്‍ദ്ദിച്ചെന്നും കടയുടമയുടെ പരാതിയില്‍ ഭീമന്‍ രഘുവിനും സുഹൃത്തിനുമെതിരെ കേസെടുത്തുവെന്നുമായിരുന്നു വാര്‍ത്ത വന്നിരുന്നത്. ഈ സംഭവത്തില്‍ ഭീമന്‍ രഘുവിന്റെ പ്രതികരണം ഇതായിരുന്നു. യഥാര്‍ത്ഥത്തില്‍ നടന്നതെന്തെന്ന് ഭീമന്‍ രഘു തന്നെ വ്യക്തമാക്കുന്നു. സത്യത്തില്‍ ഇതൊരു ചെറിയ സംഭവമാണ്. ഞാനൊരു നടനായതുകൊണ്ടാണ് ഇത്രയും വലിയ വാര്‍ത്തയായത്. മുന്‍വൈരാഗ്യമോ മറ്റു പ്രശ്‌നങ്ങളോ ഒന്നും ഈ വിഷയത്തിലില്ല. അങ്ങനെ സംഭവിച്ചുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിത്രേം വലിയ വാര്‍ത്തയാകുമെന്നൊന്നും ഞാന്‍ കരുതിയില്ല. ഒരു ചെറിയ വാക്കു തര്‍ക്കമാണ് ഇങ്ങനെ കലാശിച്ചത്. വാര്‍ത്തകള്‍ വന്നതുപോലെ ഞാന്‍ മദ്യപിച്ചിരുന്നില്ല. മദ്യപിച്ചുകൊണ്ടല്ല ഭീമന്‍ രഘു പ്രശ്‌നമുണ്ടാക്കിയത്. പിന്നെ, ആദ്യം പ്രശ്‌നം തുടങ്ങിയതും ഞങ്ങളല്ല. എന്റെ സുഹൃത്തും കടയുടമയും തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ്. പിന്നെ സ്വാഭാവികമായും നമ്മളുമതില്‍ പങ്കാളികളാകുമല്ലോ. അസഭ്യം പറഞ്ഞ് തല്ലിയപ്പോള്‍ നമ്മളും തിരിച്ചതുപോലെ പ്രതികരിച്ചു. അതാണ് നടന്നത്. ഭീമന്‍ രഘു പറയുന്നു.
അവര്‍ രണ്ടു മൂന്നു പേരുണ്ടായിരുന്നു. ഒട്ടും മോശക്കാരായിരുന്നില്ല അവര്‍. സിനിമാ നടനെ കയ്യില്‍ കിട്ടിയപ്പോള്‍ അവരും വെറുതെ വിട്ടില്ല. അതിനെകുറിച്ചൊന്നും ഇനി ഞാന്‍ പറയുന്നില്ല. സിനിമാ നടന്‍ ഉള്‍പ്പെട്ട വിഷയമാകുമ്പോള്‍ അതിന്റെ പ്രശസ്തിയും കൂടുമല്ലോ. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.
എന്തായാലും അടി നന്നായിട്ട് കിട്ടി. തലയിലും കാലിലുമൊക്കെ പരുക്ക് പറ്റി. അതുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതയിലാണിപ്പോള്‍. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. ഒരു കുഞ്ഞു വിഷയമാണ് ഇത്രയും വലുതായത്. ഭീമന്‍ രഘു ഒരു ഓണ്‍ലൈനോട് പറഞ്ഞു.
പൊലീസുകാരന്‍ കൂടിയാണല്ലോ താങ്കള്‍ എന്നു ചോദിച്ചപ്പോള്‍ ഇതായിരുന്നു മറുപടി അതാണ്. ഒരു പൊലീസുകാരനായപ്പോള്‍ ഈ ഗതി. അപ്പോളൊരു സാധാരണക്കാരനായിരുന്നുവെങ്കിലോ. വാര്‍ത്തകള്‍ താഴെ വന്ന കമന്റുകളെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ തമാശക്കാരനായി. ആളുകള്‍ കരുതിക്കാണും ഞാന്‍ ലൊക്കേഷനിലായിരിക്കുമെന്ന്. അങ്ങനൊന്നും ആരും ചിന്തിക്കരുത്. ഇതൊരു തീരെ ചെറിയ പ്രശ്‌നമാണ്. ചര്‍ച്ച ചെയ്യാന്‍ മാത്രമൊന്നുമില്ല. ഭീമന്‍ രഘു പറഞ്ഞു.
വട്ടിയൂര്‍ക്കാവ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കാറില്‍ ഇരുന്നു കൊണ്ട് ഭീമന്‍ രഘുവും കൂട്ടുകാരനും ഐസ്‌ക്രീം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha