മോഹന്‍ലാലിന്റെ ഡേറ്റ് സത്യന്‍ അന്തിക്കാടിന് പോലും കിട്ടീല

കുറുക്കന്റെ കല്യാണത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം. പിന്നീട് ടി.പി. ബാലഗോപാലന്‍ എം.എ. ശ്രീനിവാസനെന്ന എഴുത്തുകാരനും വിപിന്‍മോഹനെന്ന ക്യാമറാമാനും ആ ചിത്രത്തില്‍ ഒപ്പം കൂടി. അതൊരു അപൂര്‍വ്വമായ ഒത്തുചേരലായിരുന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, വരവേല്‍പ്പ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം. എല്ലാം സൂപ്പര്‍ഹിറ്റുകള്‍. ആ യാത്ര പെട്ടെന്നൊരിടത്ത് നിന്നു. ലാലിനെ സത്യന്‍ അന്തിക്കാടിന് ലഭിക്കാതെ വന്നു. മനപ്പൂര്‍വ്വമൊന്നുമായിരുന്നില്ല അത്.
ലാലിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഒരു നടനില്‍ നിന്ന് സൂപ്പര്‍താരത്തിലേക്ക്. അതോടൊപ്പം മറ്റനേകം സൗഹൃദങ്ങളും വളര്‍ന്നു. അതില്‍പ്പിന്നെ അന്തിക്കാട് ആഗ്രഹിക്കുന്ന സമയത്ത് ഒരു സിനിമ ചെയ്യാന്‍ കഴിയാതെ വന്നു. അതോടെ സത്യന്‍ അന്തിക്കാടിന് ചെറിയ സൗന്ദര്യപ്പിണക്കം ഉണ്ടായി. അതോടെ അന്തിക്കാട് ലാലിനെ കൈവിട്ടു. ലാലിനെ മാറ്റിനിര്‍ത്തി മറ്റൊരാള്‍ക്ക് വേണ്ടി കഥയെഴുതാന്‍ ശ്രീനിയോട് പറഞ്ഞു. അങ്ങനെയും കുറെയേറെ നല്ല സിനിമകളുണ്ടായി. സത്യത്തില്‍ ഇരുവരുടെയും കരിയറിന് അത് ഏറെ ഗുണം ചെയ്തു. ലാലില്ലാതെ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായത് അതിനുശേഷമാണെന്ന് അന്തിക്കാട് പറഞ്ഞു.
ലാലിന് പല ജനുസ്സില്‍പ്പെട്ട സിനിമകളുടെ ഭാഗമാകാനുള്ള അവസരവും അതുണ്ടാക്കി. ഇതിനിടയ്ക്ക് പിന്‍ഗാമി എന്നൊരു ചിത്രം സംഭവിച്ചതൊഴിച്ചാല്‍ ഏതാണ്ട് പന്ത്രണ്ട് വര്‍ഷം ഒരു സിനിമയും ഉണ്ടായില്ല. ആ വലിയ വിടവ് നികത്താന്‍ കാരണക്കാരനായത് നടന്‍ ഇന്നസെന്റാണ്. ഒരിക്കല്‍ ഉടയോന്റെ ഷൂട്ടിംഗ് ലൊക്കേഷനിലിരുന്നുകൊണ്ട് ഇന്നസെന്റ് അന്തിക്കാടിനെ വിളിച്ചു.
'ലാലുമായിട്ട് എന്താ നിങ്ങള്‍ക്ക് പ്രശ്‌നം?'
'ഒന്നുമില്ല.'
'പിന്നെന്താ നിങ്ങള്‍ ലാലിനെ വച്ച് സിനിമ ചെയ്യാത്തത്.'
'ആലോചിക്കാം.'
'ആലോചിച്ചാല്‍ പോരാ ചെയ്യണം.'
'ചെയ്യാം.'
ഇന്നസെന്റിന് കൊടുത്ത വാക്ക് അന്തിക്കാട് പാലിച്ചു. ആ സിനിമയാണ് രസതന്ത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha