കാലം നിയങ്ങു പോയോ... മോഹം തീരാതെ പോയോ... പ്രേമം തേടുന്നതെന്തോ... അടങ്ങാത്ത പ്രേമവുമായി കാവ്യ

പ്രേമം കവികള്‍ക്കും കലാകാരന്മാര്‍ക്കും എന്നും പ്രചോദനം തന്നെയാണ്. ഇതാണ് കാവ്യയുടെ അവസ്ഥയും. പ്രേമിക്കാന്‍ പറ്റുന്നതിന് മുമ്പേ ചെറു പ്രായത്തിലാണ് കാവ്യ സിനിമയിലെത്തിയത്. പിന്നീട് പ്രേമം സിനിമയോടായി. ആത്മാര്‍ത്ഥമായ അഭിനയം കാവ്യയ്ക്ക് അസൂയാവഹമായ നേട്ടം ഉണ്ടാക്കിക്കൊടുത്തു. ദിലീപും കാവ്യയുമായി ഏറ്റവും മികച്ച പ്രേമ ജോഡികളായി ജനം അംഗീകരിച്ചു. തുടര്‍ന്ന് ഒരു ഡസണിലധികം സിനിമകളിലാണ് ഇരുവരും ജോഡികളായത്. ഒട്ടു മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റുകളായി മാറി.
ജീവിതത്തില്‍ ഒരു പേരുദോഷവും വരുത്താതെ അയല്‍ക്കാരിക്കുട്ടിയായി കാവ്യ വിവാഹം കഴിച്ചുപോയി. അവസാനം പരസ്പരം അംഗീകരിക്കാന്‍ പറ്റാതായതോടെ വിവാഹ മോചനവും നേടി.
തുടര്‍ന്ന് തിരിച്ചെത്തിയ കാവ്യയെ നായികയാക്കി ദിലീപ് സിനിമയില്‍ സമജീവമാക്കി. വീണ്ടും നിരവധി ചിത്രങ്ങള്‍. എന്നാല്‍ ദിലീപും മഞ്ജുവാര്യരും അകന്നതോടെ ഇരുവരും നാട്ടുകാരെ കാണിക്കാനെങ്കിലും സിനിമയില്‍ നിന്നുമകന്നു. എങ്കിലും ആരാധകരും ഗോസിപ്പുകാരും ഇരുവരുടേയും വിവാഹം പോലും നിശ്ചയിച്ചു. എല്ലാം തെറ്റാണെന്ന് അവസാനം അവര്‍ തന്നെ തുറന്നു പറഞ്ഞു. ഇനിയും ഇരുവരും നായികാ നായകന്മാരായി ചിത്രം ചെയ്യുമെന്നും വ്യക്തമാക്കി.
ഇങ്ങനെയുള്ള ബാഹ്യ പശ്ചാത്തലത്തിലാണ് പ്രണയത്തിന്റെ മാസ്മരികത കാവ്യ തുറന്നെഴുതിയത്. കാലം പോയിട്ടും മോഹം നടക്കാതെ പോയെന്നാണ് കാവ്യ പറയുന്നത്. സഹികെട്ട് പ്രേമം തേടുവതെന്താണെന്നു പോലും കാവ്യ ചോദിക്കുന്നു. പ്രേമത്തിന്റെ കളര്‍ഫുളും കവിതയിലൂടെ കാവ്യ ഓര്‍മ്മിപ്പിക്കുന്നു.
കാവ്യ മാധവനും വിജയ് ബാബുവും നായികാനായകന്മാരാക്കുന്ന പുതുചിത്രം ആകാശവാണിയിലാണ് കാവ്യയുടെ കവിതയുള്ളത്. ചിത്രത്തില്‍ ശ്രീ ശങ്കര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിനുവേണ്ടിയാണ് കാവ്യ വരികള്‍ രചിച്ചിരിക്കുന്നത്. മറാത്തി ഗായകനായ അഭയ് ജോധ്പുര്‍കാര്‍, അന്ന കത്രീന എന്നിവരാണ് പാടുന്നത്.
സിനിമയിലെ ഗാനത്തിനുവേണ്ടി രചനനിര്‍വഹിക്കുന്ന വിവരം കാവ്യതന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ഭാര്യാ ഭര്‍തൃ ബന്ധത്തിലെ പൊരുത്തവും പൊരുത്തക്കേടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 12ന് ചിത്രം തീയേറ്ററിലെത്തും.
നവാഗതനായ ഖായിസ് മില്ലെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്. ലാലു അലക്‌സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി അതിഥി വേഷത്തിലും എത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha