മമ്മൂട്ടിയ്‌ക്കെന്താ ഇത്ര എതിര്‍പ്പ്; അംബേദ്കര്‍ മലയാളത്തില്‍ ഇറക്കാഞ്ഞത് മമ്മൂട്ടിയുടെ എതിര്‍പ്പ് മൂലം

മമ്മൂട്ടിക്കെിരെ അംബേദ്ക്കറുടെ സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ രംഗത്തെത്തി. മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത, ഒമ്പതു ഭാഷകളിലേക്ക് മൊഴിമാറ്റിയ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ എന്ന സിനിമ മലയാളത്തിലിറക്കാത്തത് നായകവേഷത്തില്‍ അഭിനയിച്ച മമ്മൂട്ടിയുടെ വിസമ്മതം മൂലമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ജബ്ബാര്‍പട്ടേല്‍ പറഞ്ഞു.
മലയാളത്തിലും ഇറക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചിത്രത്തില്‍ അംബേദ്കറെ അവതരിപ്പിച്ച മമ്മൂട്ടി അതിനു സമ്മതിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമ മലയാളികളും ഇംഗഌഷില്‍ കണ്ടുകൊള്ളും എന്ന നിലപാടായിരുന്നു മമ്മൂട്ടിക്ക്. മൂന്നു ദിവസം മുമ്പ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവത്തില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജബ്ബാര്‍ പട്ടേല്‍.
പിന്നീട് ഇന്‍സ്റ്റ്യൂട്ടിലെ ചില വിദ്യാര്‍ത്ഥികള്‍ ഫേസബുക്ക് പോസ്റ്റിട്ടതോടെതാണ് വിവരം പുറംലോകം അറിഞ്ഞത്. മമ്മൂട്ടിയുടെ നിലപാട് ശരിയായിരുന്നില്ലെന്നും , മലയാളത്തിലേക്ക് മൊഴിമാററിയിരുന്നെങ്കില്‍ ചിത്രത്തിന് കുറച്ചുകൂടി സ്വീകാര്യത കിട്ടുമായിരുന്നെന്നം ജബ്ബാര്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha