എന്തിനും പൂര്‍ണ പിന്തുണയേകാന്‍ ബീന എന്റെ കൂടെയുണ്ട്: മനോജ് നായര്‍

നഷ്ടപ്പെടുന്നതും നല്ലതിനാണെന്ന് വിശ്വസിക്കുന്നയാളാണ് സിനിമ സീരിയല്‍ താരം മനോജ് നായര്‍.
നാടകത്തിലൂടെയും മിമിക്രിയിലൂടെയും കടന്നുവന്ന് സിനിമയിലേക്കും സീരിയലിലേക്കും എത്തിയതിനാലാവാം അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമാണ് മനോജ് നായര്‍ക്ക്. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും കിട്ടാത്തതില്‍ പരാതികളില്ല ഈ കലാകാരന്. ചെയ്തതില്‍വച്ച് ഏറ്റവും പ്രിയപ്പെട്ടത് ട്രാഫിക്കിലെ വേഷമാണ്. നീണ്ടവര്‍ഷത്തെ അഭിനയപരിചയമാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ മനോജിനെ സഹായിക്കാറുള്ളത്. നിത്യജീവിതത്തില്‍ കാണുന്ന ഓരോരുത്തരെയും പാഠശാലകളാക്കാന്‍ ശ്രമിക്കാറുമുണ്ട്. പൂര്‍ണപിന്തുണയേകാന്‍ ഭാര്യ ബീന ആന്റണിയുമുണ്ട് കൂടെ. അവരുടെ പ്രണയത്തെ ചുറ്റിപ്പറ്റിയും ഒരു കുഞ്ഞുകഥയുണ്ട്. ഞാനും ബീനയും ഒരു സ്‌റ്റേജ്‌ഷോയില്‍വച്ചാണ് ആദ്യം പരിചയപ്പെടുന്നത്. പിന്നെ കുറേനാള്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. പ്രണയത്തിലായ ഉടന്‍ വിവരം വീട്ടില്‍ പറഞ്ഞു. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ വിവാഹം കഴിഞ്ഞു. ഞങ്ങളുടെ പ്രണത്തിന്റെ പതിമൂന്നാം വര്‍ഷമാണിത്. മോന്‍ ആരോമലും കൂടെയുണ്ട്. അഭിനയത്തിലായാലും നിത്യജീവിതത്തിലായാലും ബീന എനിക്ക് വലിയ പിന്തുണയാണ്. അഭിനയത്തില്‍ ഞങ്ങള്‍ പരസ്പരം അഭിപ്രായങ്ങള്‍ പറയാറുണ്ട്. രണ്ടുപേര്‍ക്കും എപ്പോഴും തിരക്കായതുകാരണം മോന്റെ കൂടെ സമയം ചെലവഴിക്കാന്‍ പറ്റുന്നത് വല്ലപ്പോഴും മാത്രമാണ്. പക്ഷേ പരിഭവങ്ങളില്ല ആര്‍ക്കും. ഞാന്‍ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാവും ബീനയ്ക്ക് ഷൂട്ട് തുടങ്ങുന്നത്. മിക്കപ്പോഴും വീട്ടിലെ കാര്യങ്ങള്‍ അങ്ങനെയാണ്. പിന്നെ ഒരുമിച്ചഭിനയിക്കുന്നത് ഒരു ത്രില്ലാണ്. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായി ഒരു സീരിയലില്‍ അഭിനയിച്ചത് സരയു ആയിരുന്നു. ഇനിയും അതേ റോളില്‍ ഒരുമിച്ചഭിനയിക്കണമെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആഗ്രഹമുണ്ട്. അമലയിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ബീന എന്റെ ചേച്ചിയുടെ സ്ഥാനത്തുള്ള കഥാപാത്രമായിരുന്നു. കൂടെയുള്ളവര്‍ക്കൊക്കെ ഭയങ്കര ആകാംക്ഷയാണ് ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്നത് കാണാന്‍. പക്ഷേ എനിക്കും അവള്‍ക്കും അങ്ങനൊന്നും തോന്നാറില്ല. ഒരു നീണ്ട പ്രണയകഥയിലെ നായകന് പ്രണയത്തപ്പറ്റി പറയുമ്പോള്‍ നൂറുനാവാണ്. അച്ഛന്റയും അമ്മയുടെയും പൂര്‍ണസമ്മതത്തോടെ വിവാഹം കഴിച്ചതുകൊണ്ടാണ് ജീവിതത്തിന് ഇത്ര മധുരം എന്ന് വിശ്വസിക്കാനാണ് മനോജിനിഷ്ടം. പ്രണയിക്കുന്നവരോട് പറയാനുള്ളതും ഇതുതന്നെ. സിനിമയായാലും സീരിയലായാലും നാടകമായാലും മനോജിന്റെ പ്രണയം അഭിനയത്തോട് മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha