ഹോട്ടല്‍ ജീവനക്കാരിയായ ആരാധികയെ ഞെട്ടിച്ച് വിക്രം

ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയ വിക്രം ആരാധികയെ ഞെട്ടിച്ചു. താമസിക്കുന്ന ഹോട്ടലില്‍ വിക്രത്തെ കാണാന്‍ നിരവധി ആളുകള്‍ കൂടിയിരിക്കുന്നു. ഇതിനിടെ അദ്ദേഹത്തെ ഒരുനോക്ക് കാണാനും കൂടിനിന്നൊരു ഫോട്ടോ എടുക്കാനും താല്‍പര്യത്തോടെ കാത്തുനില്‍ക്കുകയായിരുന്നു ഹോട്ടല്‍ ജീവനക്കാരിയായ ഒരു ആരാധിക.
വിക്രം വളരെ തിരക്കിലും. മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ഉള്ളവരെല്ലാം വിഐപികളും. ഉള്ളിലെ ഭയവും ചുറ്റുമുള്ള ആളുകളെയും കണ്ട് ആ സ്ത്രീ വിഷമത്തോടെ തിരികെ നടന്നു. അപ്പോഴാണ് ഒരാള്‍ ഓടിവന്ന് സ്ത്രീയെ ചുറ്റിപ്പിടിക്കുന്നത്. മറ്റാരുമല്ല വിക്രം തന്നെയായിരുന്നു.
പ്രിയപ്പെട്ട ആരാധികയുടെ വെപ്രാളവും അങ്കലാപ്പുമെല്ലാം വിക്രം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്നെ ഒന്ന് കാണാനാണ് അവര്‍ നില്‍ക്കുന്നതെന്നും അദ്ദേഹത്തിന് മനസ്സിലായി. സങ്കടം കൊണ്ട് മടങ്ങിപ്പോയ അവരെ പിന്തുടര്‍ന്ന് കൂടെ ചേര്‍ത്തു നിര്‍ത്തി നിരവധി ചിത്രങ്ങള്‍ എടുത്തു. വിക്രം ജീവിതത്തിലും വളരെ സിമ്പിളും മാസ്സ് ഹീറോയും ആണെന്നായിരുന്നു ആ ആരാധികയുടെ കമന്റ്. സൂപ്പര്‍താരമാണെങ്കിലും താരജാഡകളില്ലാത്ത ആ നടന് ആ ആരാധിക നൂറ് നന്ദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha