ഉടനെ വിവാഹമില്ലെന്ന് രമ്യാനമ്പീശന്‍

മലയാളത്തില്‍ വലിയ തെരക്കില്ലെങ്കിലും തമിഴിലും തെലുങ്കിലും ഓടിനടന്ന് അഭിനയിക്കുകയാണ് നടി രമ്യാനമ്പീശന്‍. അതുകൊണ്ട് വിവാഹത്തെ കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ല. എന്നാല്‍ ധാരാളം ആലോചനകള്‍ വരുന്നുണ്ട് താനും. അധികവും വിദേശത്ത് ജോലിയുള്ളവരാണ്. വിജയ് സേതുപതിയുടെ നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം താമസിക്കാതെ റിലീസാകും. കന്നടയില്‍ ഗണേഷിന്റെ നായികയാണ്. കന്നട തെലുങ്ക് ചിത്രങ്ങള്‍ ഏറെ സമയം എടുത്താണ് ചിത്രീകരിക്കുന്നത്. അതിനാല്‍ ചില മലയാളം സിനിമകള്‍ മിസായിട്ടുണ്ട്.
തുടക്കത്തില്‍ ഭാഷ പ്രശ്‌നമായിരുന്നു. എന്നാല്‍ ഇപ്പോ കാര്യങ്ങള്‍ ഈസിയായി വരുന്നു. ഷൂട്ടിംഗ് എല്ലാം ബാംഗ്ലൂരിലാണ് നടക്കുന്നത്. അതുകൊണ്ട് നാട് വിട്ട് അകന്ന് നില്‍ക്കുന്നെന്ന തോന്നലില്ല. അവിടെയാകുമ്പോള്‍ നൃത്തത്തിനും വലിയ പ്രാധാന്യം ലഭിക്കും. സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യന്റെ സംഗീതത്തില്‍ പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. ആകാശവാണി എന്ന ചിത്രത്തിലെ പാട്ട് ഇതിനകം ശ്രദ്ധേയമായി. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha