എതിരാളിയെ മലര്‍ത്തിയടിച്ച് അനുഷ്‌ക

കോഹ്‌ലിയായുള്ള പ്രണയം അവസാനിച്ചത് ബോളീവുഡ് ഗ്ലാമര്‍ നായിക അനുഷ്‌ക ശര്‍മയെ ഒട്ടും ബാധിച്ചിട്ടില്ല. തന്റെ ഷൂട്ടിംഗ് തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് താരം. എന്നാല്‍ അഭിനയിക്കാന്‍ മാത്രമല്ല ഗുസ്തിയിലും താന്‍ ഒട്ടും മോശക്കാരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്ലാമര്‍ താരം. എതിരാളിയെ മലര്‍ത്തി അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സുല്‍ത്താന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌കയുടെ ഗുസ്തി പിടുത്തം. സല്‍മാന്‍ ഖാനാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ആറ് ആഴ്ചയായി കഠിനമായ ഗുസ്തി പരിശീലനത്തിലാണ് താരം. എല്ലാ ദിവസവും നാല് മണിക്കൂറാണ് ഇതിനായി അനുഷ്‌ക മാറ്റിവച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha