രതി നിര്‍വേദത്തിന്റെ ക്ലൈമാക്‌സില്‍ ജയഭാരതിയുടെ ഡ്രസ് ചെയ്ഞ്ച്

യുവാക്കളെ ഇന്നും ഹരം കൊള്ളിക്കുന്ന രതിനിര്‍വേദത്തിന്റെ ക്‌ളൈമാക്‌സ് സീനുകള്‍ എടുക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. നെല്ലിയാമ്പതിയായിരുന്നു ലൊക്കേഷന്‍. തേയിലതോട്ടങ്ങള്‍ക്കിടയിലെ ആല്‍മരത്തിന്റെ ചോട്ടിലായിരുന്നു ചിത്രീകരണം.
വെള്ള നൈറ്റിയായിരുന്നു ജയഭാരതിയുടെ വേഷം. അതിനടിയിലൂടെ അടിവസ്ത്രം കാണാമായിരുന്നു. ഇത് ക്യാമറാമാന്‍ രാമചന്ദ്രബാബുവിനെ അലോസരപ്പെടുത്തി. ഷൂട്ടിംഗ് കാണാന്‍ കുറേ ആളുകളും ഉണ്ടായിരുന്നു.
രാമചന്ദ്രബാബു ഇക്കാര്യം ജയഭാരതിയോട് പറഞ്ഞു. അടുത്തെങ്ങും വസ്ത്രം മാറാന്‍ ഇടമില്ലായിരുന്നു. ഒടുവില്‍ കഥകളി തുടങ്ങുന്നതിന് മുമ്പ് തുണി മറച്ച് പിടിക്കുന്നത് പോലെ , മേക്കപ്പ്മാനും ഹെയര്‍ഡ്രസറും തുണി മറച്ച് പിടിച്ച് ജയഭാരതി വസ്ത്രം മാറി. ശേഷമാണ് ക്‌ളൈമാക്‌സ് ചിത്രീകരിച്ചത്. ഇന്നത്തെ പോലെ കാരവനും മറ്റും ഇല്ലാതിരുന്ന കാലമാണെന്ന് ഓര്‍ക്കണം. ഇന്നത്തെ ഒരു നടിമാരും ഇത്തരത്തില്‍ സിനിമയുമായി സഹകരിക്കുമെന്ന് തോന്നുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha