ഓട്ടോ ഡ്രൈവര്‍ മണികണ്ഠനെ കാണാന്‍ സാക്ഷാല്‍ ബിജു എത്തുന്നു ജാടയില്ലാതെ...

ഓട്ടോക്കാരന്‍ മണികണ്ഠനെന്ന തന്റെ ആരാധകനെക്കാനാന്‍ നിവിന്‍ പോളി ഇന്ന് തിരുവനന്തപുരത്തെത്തുന്നു. നിവിന്റെ കടുത്ത ആരാധകനാണ് മണികണ്ഠന്‍. ഏത് പടം വന്നാലും അതിന്റെ വിജയത്തിനായി മണികണ്ഠന്‍ ഓടി നടക്കും.
വെറുമൊരാധകന്‍ മാത്രമല്ല മണികണ്ഠന്‍. നിരവധി ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായും മണികണ്ഠന്‍ ഓടിയെത്തും. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലാണ് നിവിന്‍ ആരാധകനായ മണികണ്ഠനെപ്പറ്റിയറിഞ്ഞത്. മണികണ്ഠന്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ നിവിന്‍ തന്റെ ആരാധകനെ കാണാന്‍ തീരുമാനിച്ചു.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന നിവിന്‍ പോളി പത്മനാഭ തീയറ്ററില്‍ മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള ആരാധകരോടൊപ്പം ഇരുന്ന് ആക്ഷന്‍ ഹീറോ ബിജു കാണും. ജനങ്ങള്‍ സിനിമ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് നിവിന്‍. തന്റെ ആരാധകര്‍ക്കൊപ്പം ഇരുന്ന് സിനിമ കാണാന്‍ പറ്റുന്നതിന്റെ ത്രില്ലിലുമാണ് നിവിന്‍.
പൗലോസ് എന്ന് യുവ എസ്.ഐയും അയാളുടെ പോലീസ് ജീവിതവുമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഇതിവൃത്തം. പോലീസ് ചിത്രങ്ങളെന്നാല്‍ അമാനുഷികനായ നായകന്റെ വാചകക്കസര്‍ത്തുകളും വില്ലനെ തല്ലി പറപ്പിക്കലും മേലുദ്യോഗസ്ഥരോട് പൊട്ടിത്തെറിക്കലുമായിരിക്കുന്ന നടപ്പ് മാതൃകയെ പാടെ തള്ളിമാറ്റി, കേരള പോലീസിലെ ഒരു സാധാരണ ഉദ്യോഗസ്ഥന്റെ ജീവിതം അതേപടി പകര്‍ത്തി വച്ചിരിക്കുകയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എബ്രിഡ് ഷൈന്. സസ്‌പെന്‍സ് ത്രില്ലര്‍ കഥയോ ആളെ അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളോ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ബിജുവിനില്ല. പകരം ബിജു പൗലോസ് എന്ന പോലീസുകാരന്‍ മുന്നിലെത്തുന്ന കേസുകളിലൂടെയും പലതരം മനുഷ്യരിലൂടെയുമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം മുന്നോട്ട് പോകുന്നത്. സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ പലസംഭവങ്ങളും അതേ ഗൗരവത്തോടെ ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് സംവിധായകന്‍.സങ്കീര്‍ണവും രസകരവും ആയ പലതരം സാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന ബിജു പൗലോസ് എന്ന കഥാപാത്രം നിവിന്‍ പോളി പാളിച്ചകളില്ലാതെയാണ് അവതരിപ്പിച്ചത്. ഒരു ആക്ഷന് ഹീറോയായി എസ്റ്റാബ്ലിഷ് ചെയ്യാനുള്ള വലിയ അവസരമായിരുന്നു നിവിന് ഈ പോലീസ് ചിത്രം. എന്നാല്‍ അതിന് മെനക്കെടാതെ കഥ ആവശ്യപ്പെട്ട രീതിയില്‍ മാത്രമാണ് ബിജു എന്ന കഥാപാത്രം പെരുമാറിയത്. അതുകൊണ്ടുതന്നെ ഒരു മാസ് ആക്ഷന്‍ ചിത്രം പ്രതീക്ഷിച്ച് തിയേറ്ററില്‍ ചെല്ലുന്നവരെ ആക്ഷന്‍ ഹീറോ ബിജു നിരാശപ്പെടുത്തും.
എന്റെ വീട്ടില്‍ കയറി കട്ടതിനല്ല നിന്റെ പിറകേ വന്നതെന്ന്....കഥയിലൊരിടത്ത് തനിക്ക് മുന്നിലെത്തിയ കുറ്റവാളിയോട് ബിജു പറയുന്നുണ്ട്. പലതരം മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്ന നമ്മുടെ സമൂഹത്തില്‍ ആര്‍ക്കെന്ത് അപകടമുണ്ടായാലും ആദ്യം വിളിക്കുന്നതും ആദ്യം ഓടിയെത്തുന്നതും ഒരു പോലീസുകാരനാണ്. ഡ്യൂട്ടി സമയത്തേക്കാളേറെ പ്രവര്‍ത്തിച്ചാലും എല്ലായിടത്തും ഓടിയെത്തിയാലും തീരെ ചെറിയ പിഴവുകളുടെ പേരില്‍ പോലും ക്രൂരമായി വിമര്‍ശക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് പോലീസുകാര്‍. ശവത്തിന് കാവല് നില്‍ക്കാനും സമരക്കാരെ വഴിയില്‍ തടയാനും രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദങ്ങളെ നേരിടാനും കള്ളനെ പിടിക്കാനും ഓടുന്ന പോലീസുകാര്‍ക്ക് ഇന്നേ വരെ നന്ദി പറയാന് നമ്മളാരും മിനക്കെട്ടിട്ടില്ല. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ആ ദൗത്യമാണ് എബ്രിഡ് ഷൈനും നിവിന്‍ പോളിയും നടപ്പാക്കിയത്. അന്‍പതിനായിരത്തോളം വരുന്ന കേരള പോലീസിനുള്ള ബിഗ് സല്യൂട്ടാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ഈ റിയലിസ്റ്റിക് പോലീസ് ചിത്രം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha