ഇത് ആരുടെയെങ്കിലും ജീവിതവുമായി ബന്ധംതോന്നിയാല്‍ ആരും കുറ്റം പറയരുത്...

ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധംതോന്നിയാല്‍ ആരും പുറത്തുപറയരുതെന്ന് അഭ്യര്‍ഥിക്കുന്നു... എന്ന തല വാചകത്തോടെയാണ് കാവ്യാമാധവന്റെ പുതിയ ചിത്രമായ ആകാശവാണി വരുന്നത്.
ഈ ചിത്രത്തിലെ കഥാപത്രത്തെക്കുറിച്ച് കാവ്യ മനസ് തുറക്കുന്നു. ജോലിയും സ്വകാര്യജീവിതവും ഇത്രയധികം ഇഴചേരുന്ന ഒരു കഥാപാത്രം ഞാന്‍ ചെയ്യുന്നത് ഇതാദ്യമാണ്. വാണിയായി മാറാന്‍ ആദ്യം ബുദ്ധിമുട്ടി. സെറ്റില്‍ എല്ലാവരും വാണി എന്ന് വിളിച്ച് തുടങ്ങിയതോടെയാണ് പൂര്‍ണമായും വാണിയാകാന്‍ കഴിഞ്ഞത്. വിജയ് ബാബു അടുത്ത സുഹൃത്താണ്. അതും എളുപ്പമാക്കി. എന്നില്‍നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരിക്കും വാണി എന്ന് എനിക്കുറപ്പുണ്ട്.
ദാമ്പത്യപ്രശ്‌നങ്ങളും വിവാഹമോചനവുമൊക്കെ നമുക്ക് പുതുമയില്ലാതായിരിക്കുന്നു. പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാ ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കുമിടയില്‍ സംഭവിക്കുന്നത് ഒരേകാര്യമാണ്. നീ എന്നെ മനസ്സിലാക്കുന്നില്ല എന്നതാകും ഏത് ഏറ്റുമുട്ടലുകളുടേയും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഡയലോഗ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ പ്രശ്‌നം കൂടുകയും ചെയ്യും. ഒന്നിച്ചിരിക്കാന്‍ സമയമില്ല, കുഞ്ഞിനെ നോക്കാന്‍ പറ്റുന്നില്ല' അങ്ങനെപോകും ആത്മഗതം.
ആകാശ് വാണിയുടെ കഥയിലും ഈ പ്രശ്‌നങ്ങളും പരാതികളുമൊക്കെയുണ്ട്. വാണി ആയി അഭിനയിക്കാനുള്ള പ്രധാന കാരണം നമ്മള്‍ക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതായിരുന്നു. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡ്‌നെസും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന മാധ്യമപ്രവര്‍ത്തകയാണ് വാണി. ദോശയും ഇഢലിയും ഉണ്ടാക്കിത്തരുമ്പോള്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെടുന്ന ആദ്യത്തെ ഭാര്യയായിരിക്കും നീ എന്ന് ഭര്‍ത്താവ് വാണിയെ കുറ്റപ്പെടുത്തുന്നുണ്ട്. അപ്പോള്‍ അതിന് മറുപടി പറയേണ്ടിവരും. അടിതുടങ്ങും. സ്വിച്ചിട്ടാല്‍ കറങ്ങുന്ന മിക്‌സിയാണോ ഭാര്യയെന്ന് വാണി ചോദിക്കുന്നുണ്ട് സിനിമയില്‍. പക്ഷെ ഇതിനുമപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് എന്നെ ആകര്‍ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha