ക്ലാസ്‌മേറ്റ്‌സിലെ റെസിയ എന്ന രാധിക വിവാഹിതയായി

ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടി രാധിക വിവാഹിതയായി. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍. ആലപ്പുഴയിലെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സുരേഷ് ഗോപി, കാവ്യ മാധവന്‍, ഭാമ, വിധു പ്രതാപ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
വിയറ്റ്‌നാം കോളനി, ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്നീ ചിത്രങ്ങളില്‍ രാധിക അഭിനയിച്ചെങ്കിലും ക്ലാസ്‌മേറ്റ്‌സിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചങ്ങാതി പൂച്ച എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികവേഷവും രാധിക കൈകാര്യം ചെയ്തിട്ടുണ്ട്. മായാമോഹിനി, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha