ബിജുവിനെ പുകഴ്തി എ.എസ്.പി മെറിന്‍ ജോസഫ്

ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്തി എ.എസ്.പി മെറിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രം വെള്ളിത്തിരയില്‍ പോലീസിനോട് നീതി പുലര്‍ത്തിയെന്ന് മെറിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോലീസിന്റെ ദൈനംദിന ജീവിതം എങ്ങനെയന്നുള്ളത് ചിത്രത്തില്‍ കൃത്യമായി കാണിക്കുന്നുണ്ടെന്ന് മെറിന്‍ പറയുന്നു. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി, ഒട്ടും അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. ജീവിതവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വിഷയവും ആഖ്യാനവുമാണ് ചിത്രത്തിന്റെ പ്രത്യേകത. ജീവിതം, മരണം, മനുഷ്യവികാരങ്ങള്‍, നിയമം, എന്നിവയാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഇത് തന്നെയാണ് പോലീസും കൈകാര്യം ചെയ്യുന്നത്. സിനിമ നല്‍കുന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിക്കുമെന്നും മെറിന്‍ പോസ്റ്റില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha