കാണാന്‍ ആഗ്രഹിച്ചപ്പോള്‍ കഴിഞ്ഞില്ല; കണ്ടപ്പോള്‍ കാണുന്നുമില്ലെന്ന് വേദനയോടെ മഞ്ജു

തന്നെ കാണാന്‍ ആഗ്രഹിച്ചിരുന്നപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. താന്‍ കണ്ടതാകട്ടെ തന്നെ കാണുന്നില്ലാത്ത അവസ്ഥയിലും. മലയാളത്തിന്റെ മഹാകവിയെ അവസാനമായി ഒരു നോക്ക് കണ്ടശേഷം മലയാള സിനിമയുടെ പ്രിയനടി മഞ്ജു വാര്യരുടേതായിരുന്നു പ്രതികരണം. വിജെടി ഹാളില്‍ അന്തിമോപചാരം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
ഒരു മാസം മുമ്പ് സിഡിയില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമ കണ്ടശേഷം തന്നെ നേരില്‍ കാണാന്‍ അദ്ദേഹം ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മഞ്ജു പറഞ്ഞു. അന്ന് ഒരു സിനിമയുടെ തിരക്കിലായിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ കാണേണ്ടിവന്നത് അദ്ദേഹത്തിന്റെ അന്ത്യനിദ്രയും. വേദന ഉള്ളിലൊതുക്കി മഞ്ജു പറഞ്ഞു.
പ്രിയ കവിയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. ഇന്ന് പത്തുമണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ അദ്ദേഹത്തെ സംസ്‌ക്കരിക്കും. രാവിലെ ഒമ്പതുവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. പിന്നീട് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്നെ നാമകരണം ചെയ്ത ശാന്തികവാടത്തിലേക്ക് അന്ത്യവിശ്രമത്തിനായി കൊണ്ടുപോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha