ചൂടന്‍ ലുക്കില്‍ റായ് ലക്ഷ്മി

നടിമാര്‍ക്ക് പൊതുവില്‍ സിനിമ വ്യവസായത്തില്‍ സമയം വളരെ കുറവാണ്. പിടിച്ചു നില്‍ക്കാനായി ചിലര്‍ ഏതറ്റംവരെ പോവുകയും ചെയ്യും. നിലനില്‍പ്പാണല്ലോ അടിസ്ഥാന പ്രശ്‌നം.ബോളീവുഡില്‍ തിളങ്ങാനൊരുങ്ങി നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മി. നേഹ ദൂപിക നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗത്തിലെ നായികയായാണ് റായ് ലക്ഷ്മി ബോളീവുഡില്‍ എത്തുന്നത്. ദീപക് ശിവദാസാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഹോട്ട് ലുക്കിലാണ് പോസ്റ്ററില്‍ റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു നട്ടിന്‍ പുറത്തുകാരിയായ യുവതി സിനിമയിലെ നായികയായി മാറുന്നതാണ് ജൂലി2ന്റെ കഥ. അതീവ ഗ്ലാമറായി എത്തുന്ന ചിത്രത്തില്‍ ബിക്കിനി വേഷത്തിലും റായ് ലക്ഷ്മി എത്തുന്നുണ്ട്.
ബോളീവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്. സൊനാക്ഷി നായികയായ മുരുകദോസ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ റായ് ലക്ഷ്മി എത്തുന്നുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha