ആരാധ്യയെ കരയിപ്പിച്ച് ആരാധകര്‍; കലിയടങ്ങാതെ ഐശ്വര്യ

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയെപ്പോലെ തന്നെ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രിയപ്പെട്ട താരമാണ് ആരാധ്യ ബച്ചനും. ആരാധ്യയും ഐശ്വര്യയും ഒരുമിച്ചുണ്ടെങ്കില്‍ മാധ്യമങ്ങളുടെ ഒരുകൂട്ടം തന്നെയായിരിക്കും ഇരുവര്‍ക്കും നേരെ പാഞ്ഞടുക്കുക. എന്നാല്‍ ഇത് മൂലം ഇവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടോ വിഷമങ്ങളോ ആരും ശ്രദ്ധിക്കാറുപോലുമില്ല.
പാപ്പരാസികളുടെ ഈ അതിരുവിട്ട പെരുമാറ്റം കാരണം കഴിഞ്ഞ ദിവസം ഐശ്വര്യയ്ക്ക് ദേഷ്യപ്പെടേണ്ടി വന്നു. സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ആഷ്. കൂടെ മകള്‍ ആരാധ്യയും ഉണ്ടായിരുന്നു. ചിത്രീകരണത്തിന് ശേഷം വാനിറ്റി വാനില്‍ നിന്നും ഇറങ്ങിയ ഐശ്വര്യയെയും ആരാധ്യയെയും പാപ്പരാസികള്‍ പൊതിഞ്ഞു. ഐശ്വര്യയുടെ കൈയിലായിരുന്നു ആരാധ്യ.
ചിത്രീകരണത്തിന്റെ ക്ഷീണം കാരണം തളര്‍ന്നു നിന്ന ഐശ്വര്യയെ കടത്തിവിടാന്‍ പോലും ഇവര്‍ കൂട്ടാക്കിയില്ല. ഫോട്ടോഗ്രാഫേഴ്‌സ് ഇരുവരുടെയും തൊട്ടടുത്തെത്തി ഫോട്ടോ എടുക്കുന്നതിന്റെ തിരക്കില്‍. ഉടന്‍ തന്നെ ഐശ്വര്യ മകളേ കാറിലേക്ക് കയറ്റാന്‍ നോക്കി. എന്നാല്‍ കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. തിക്കിലും തിരക്കിലും ഐശ്വര്യയ്ക്ക് പരുക്കും പറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha