തിരശീലവിട്ട് തീന്‍മേശയിലേയ്ക്ക്; കര്‍ണ്ണാടകയിലെ സുന്ദരിക്കുട്ടിമാര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ തകര്‍ത്തോടുന്നു

അഭിനയം വിട്ട് ബിസിനസിലേക്ക്. ബംഗളൂരുവിലെ സ്റ്റാര്‍ട്ട് അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഇപ്പോള്‍ വന്നിരികകുന്നത് കര്‍ണ്ണാടക സിനിമയിലെ നാലു സുന്ദരിക്കുട്ടികളാണ്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ച പ്രണീത സുഭാഷാണ് ഈ വ്യവസായ മേഖലയിലെ താരമായി തിളങ്ങുന്നത്. ബാംഗ്ലൂറിലെ ലാവേല്ലാ റോഡിലെ പ്രീമിയം അപ്മാര്‍ക്കറ്റ് റസ്റ്ററന്റാണ് ഇപ്പോള്‍ പ്രണീത ആരംഭിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ട്അപ്പ് സമുച്ചയങ്ങളുടെ അംഗീകരങ്ങളെല്ലാം നേടി ആഘോഷമായായിരുന്നു പ്രണീതയുടെ റസ്റ്ററന്റിന്റെ തുടക്കം.
തെലുങ്കില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു നടിയായ കീര്‍ത്തിഖര്‍ബാര്‍ഡ റസ്റ്ററന്റുകള്‍ക്കൊപ്പം വീടുകളില്‍ഭക്ഷണം എത്തിച്ചു നല്‍കുന്ന സ്റ്റാര്‍ട്ട് അപ് സംരംഭമാണ് ആരംഭിച്ചിരിക്കുന്നത്.
ഇവരുടെ ഒപ്പം ചെറിയ ചെറിയ വേഷങ്ങളിലൂടെ വിവിധ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന ദീപിക കാമിയാഹ് ഇപ്പോള്‍ ഡിസൈനര്‍ സ്‌റ്റോറുകളാണ് തുടക്കമിട്ടിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികളുടെ അടക്കം നിരവധിപ്പേരുടെ ഇന്റീരിയര്‍ ഡിസൈനിങ് അടക്കമുള്ള ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്ന കമ്പനിയാണ് പോള്‍ യാദവ് എന്ന പുതുനിര യുവനടി ചെയ്യുന്നത്.
ഇത്തരത്തില്‍ ബാംഗ്ലൂരിലെ സ്റ്റാര്‍ട്ട് അപ്പുകളില്‍ തെലുങ്കിലെ പ്രമുഖ നടന്‍മാരും നടിമാരും ഇപ്പോള്‍ തന്നെ വിവിധ സംരംഭങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha