മുത്തേ.. പൊന്നെ... സുരേഷേട്ടാ... മലയാളി നെഞ്ചോട് ചേര്‍ക്കുന്നു

തിരുവന്തോരംകാരുടെ സ്വന്തം സുരേഷേട്ടന്‍ ഇന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയിരിക്കുന്നു. മുത്തേ പൊന്നെ പാടി നടക്കുന്ന ഏവര്‍ക്കും പക്ഷെ ആ കലാകരനെ അറിയില്ലായരുന്നു. കള്ളും കവിതയും ജീവവായുവായി കൊണ്ടുനടന്ന് കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പിന്നെ ഇത്തിരിനേരം വീട്ടുകാര്‍ക്കും സ്വന്തം പൂച്ചകള്‍ക്കും വേണ്ടി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ അരിസ്‌റ്റോ സുരേഷ്. മണ്ണിന്റെ മണമുള്ള കവിതകള്‍ വിയര്‍പ്പിന്റെ രുചിയുള്ള വരികളാല്‍ രചിച്ച് നമ്മള്‍ ഇന്നലെയോ ഇന്നോ കണ്ടുമറന്നെന്നു തോന്നുന്ന ഒരു പച്ചമനുഷ്യന്‍. നിത്യവയര്‍നിറയ്ക്കാന്‍ പെടാപ്പാടുപെടുന്ന ഒരുകൂട്ടം ജന്മങ്ങളുടെ ഇടയില്‍ നിന്നും എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ തപ്പിയെടുത്തൊരു മാണിക്യം. ആ മാണിക്യമാണ് മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന വരികളിലൂടെ ഇന്ന് മലയാളികളുടെ മനസ്സില്‍ പുതിയ കാലത്തിന്റെ വട്ടമേശയിലെന്ന പോലെ പതിഞ്ഞ താളത്തില്‍ കയറി സ്ഥാനം പിടിച്ചിരിക്കുന്ന അരിസ്‌റ്റോ സുരേഷ് എന്ന പച്ചപ്പാട്ടുകാരന്‍. തന്റെ പച്ചയായ ജീവിതരീതികളെ ഇഷ്ട്ടപ്പെട്ടിട്ടാകണം നിവിന്‍ പോളിയും എബ്രിഡ് ഷൈനും തന്റെ വീട് സന്ദര്‍ശിക്കാനെത്തിയതെന്ന് അദ്ദേഹം കരുതുന്നു. അന്ന് അപ്രതീക്ഷിതമായിയെത്തിയ അഥിതികളെ കണ്ട് നാട്ടുകാര്‍ അമ്പരുന്നു. ഇപ്പോള്‍ അരിസ്‌റ്റോക്കാരുടെ അഭിമാനമായി മാറിയിരിക്കുകയാണ് സുരേഷേട്ടന്‍
നേരംപോക്കിന് താനെഴുതിയ പാട്ടാണ് സിനിമയിലെക്ക് തന്നെ കൈപിടിച്ച് കയറ്റിയെന്ന് സുരേഷ് പറയുന്നു. എബ്രിഡിന്റെ ചിത്രത്തില്‍ എത്തിയത് തീര്‍ത്തും യാദൃശ്ചികമായാണ്. ഒരിക്കല്‍ ഞാന്‍ വെറുതേ നേരംപോക്കിന് പാടിയ പാട്ട് എന്റെ സുഹൃത്തുക്കളിലൊരാളായ മോഹന്‍ റെക്കോര്‍ഡ് ചെയ്ത് എബ്രിഡ് ഷൈനിനെ കേള്‍പ്പിക്കുകയായിരുന്നു. പാട്ട് കേട്ട് ഇഷ്ടപ്പെട്ട് സാര്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു. സിനിമയിലെത്തിയപ്പോഴും എന്റെ ഇഷ്ടത്തിന് ആ ഗാനം അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കു തന്നു. പ്രത്യേക നിബന്ധനകളൊന്നും ഷൈന്‍ സാര്‍ മുന്നോട്ടു വച്ചിട്ടില്ല. സിനിമയില്‍ പാടുന്ന തോന്നല്‍ വേണ്ട, കൂട്ടുകാരുടെ കൂടെ സംഘം ചേര്‍ന്നിരുന്നു പാടുന്നതു പോലെ കരുതിയാല്‍ മതിയെന്നാണ് സാര്‍ പറഞ്ഞത്. സത്യത്തില്‍ അതായിരുന്നു ഏറ്റവും വലിയ പിന്തുണ.
അച്ഛനും അമ്മയും അഞ്ച് സഹോദരിമാരുമടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന്‍ പണ്ടേ ഞങ്ങളെ ഉപേക്ഷിച്ചുപോയി. പിന്നെയുള്ളത് അമ്മയും സഹോദരിമാരും. എന്റെ പാര്‍ട്ടിക്കാര്‍ക്കും പിന്നെ അല്‍പം സുഹൃത്തുക്കള്‍ക്കും മാത്രമല്ലാതെ എന്റെ കവിതയെഴുത്തിനെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. വീട്ടില്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയപ്പോഴാണ് അമ്മ വരെയറിയുന്നത് ഞാന്‍ കവിതയെഴുതുമെന്ന കാര്യം. ആദ്യമായി അമ്മയെക്കൊണ്ടു പോയി സിനിമ കാണിച്ചു. ഞാന്‍ ചെയ്ത പാട്ടും ഇടയ്ക്കിടെ കാണിക്കും.അപ്പോഴൊക്കെ അമ്മ കരയും. സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോള്‍ എല്ലാവരും അറിഞ്ഞു.നാട്ടില്‍ എനിക്കിപ്പോള്‍ വലിയ ഇമേജാണുള്ളത്. അവരാരും ഇതുവരെ കാണാത്ത ഒരു സുരേഷായി ഞാന്‍ സിനിമയില്‍ വന്നതുകൊണ്ടാകാം അത്. ആക്ഷന്‍ ഹീറോ ബിജു നേടിയ വലിയ വിജയത്തിനു ശേഷം എബ്രിഡ് ഷൈന്‍ തന്നെ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും അരിസ്‌റ്റോ സുരേഷ് മുഖം കാണിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha