അഭിനയിച്ച ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ഉപേക്ഷിച്ച ചിത്രങ്ങളാണ്

പൃഥ്വിരാജ് ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടനായി മാറി കഴിഞ്ഞു. അടുത്തിടെയുണ്ടായ തുടര്‍ച്ചയായ വിജയവും പൃഥ്വിയുടെ തിരക്കുകള്‍ കൂട്ടി എന്ന് തന്നെ പറയാലോ. പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനെല്ലാം പുറമേ എട്ടോളം പുതിയ ചിത്രങ്ങള്‍ക്കാണ് പൃഥ്വി ഡേറ്റ് കൊടുത്തിരിക്കുന്നത്. കൂടാതെ ജീത്തു ജോസഫിനൊപ്പം ഊഴം എന്ന ചിത്രത്തിലും പൃഥ്വിരാജാണ് നായകനായി എത്തുന്നത്.
ചിത്രം ഒരു ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ്. എന്നാല്‍ ഇപ്പോഴും തന്നെ തേടി ഒട്ടേറെ ചിത്രങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാതിരിക്കുകയാണ്. ഇതുവരെ താന്‍ തൊണ്ണൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതിലേറെ ഓഫറുകളാണ് താന്‍ തള്ളി കളയുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാടയാണ് പൃഥ്വിരാജ് ഒടുവില്‍ അഭിനയിച്ച ചിത്രം. മണിയന്‍പിള്ള രാജുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിയയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha