ചൂട് കൂടിയതോടെ താരങ്ങളെല്ലാം വെജിറ്റേറിയനായി

ചൂട് കൂടിയതോടെ യുവതാരങ്ങളുള്‍പ്പെടെ പലരും നോണ്‍വെജ് ഉപേക്ഷിച്ചു. സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് ചൂട് കൂടിയതിനാലാണ് ഇങ്ങിനെ ഒരു തീരുമാനം. ചിക്കനും ബീഫും മട്ടനും എല്ലാം ചൂടാണ്. ചൂടിന്റെ കൂടെ തണുത്ത പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. പാലക്കാട്, തൃശൂര് , എറണാകുളം എന്നിവിടങ്ങളിലെല്ലാം നല്ല ചൂടാണ്. ഷൂട്ടിംഗ് നടക്കുന്നത് ഇവിടങ്ങളിലാണ് താനും. ഇതെല്ലാം മനസിലാക്കി, ഡയറ്റീഷ്യന്‍മാരുമായി സംസാരിച്ച ശേഷമാണ് താരങ്ങള്‍ നോണ്‍ വെജ് ഒഴിവാക്കിയത്.
ഉണ്ണിമുകുന്ദനെയും പൃഥ്വിരാജിനെയും പോലുള്ള താരങ്ങള്‍ ജിമ്മില്‍ പോകുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. പകരം ബേക്കറി സാധനങ്ങളും പഞ്ചസാരയും പൂര്‍മായും ഒഴിവാക്കി. ഇതിലൂടെ മാത്രം പത്ത് കിലോയോളം കുറയ്ക്കാമെന്നാണ് ഇവര്‍ പറയുന്നത്. ബേക്കറി സാധനങ്ങളില്‍ കലോറി കൂടുതലാണ്. ജിമ്മില്‍ പോകാതെ ഇത്തരത്തില്‍ ഭാരം നിയന്ത്രിക്കുമ്പോള്‍ കടുത്ത ക്ഷീണം സംഭവിക്കും. വൈകുന്നേരം ആകുമ്പോഴേക്കും ടൈയേടാവും. അതിനാല്‍ തൈര്, കരിക്കിന്‍ വെള്ളം എന്നിവ നല്ല പോലെ കുടിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























