നാല് കുട്ടികളുടെ അച്ഛനാകാന്‍ മമ്മൂട്ടിയില്ല

കറുത്ത പക്ഷികളില്‍ നാലുകുട്ടികളുടെ അച്ഛനായിട്ട് മമ്മൂട്ടി അഭിനയിക്കുന്ന രീതിയിലാണ് തിരക്കഥ എഴുതിയത്. അതിന് താരത്തിന് മടിയുണ്ടായിരുന്നു. ഈ വിഷയത്തെ ചൊല്ലി ഷൂട്ടിംഗിനിടയില്‍ ഒരുചര്‍ച്ചയും വന്നു. അപ്പോള്‍ സംവിധായകന്‍ ചോദിച്ചു. പാഥേയം സിനിമയില്‍ ചിപ്പിയെപ്പോലുള്ള ഒരു നടിയുടെ അച്ഛനായി അഭിനയിച്ചിട്ടുള്ളതല്ലെ. പടയോട്ടം സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛനായിപ്പോലും അഭിനയിച്ചിട്ടുള്ളതല്ലേ? അത് കേട്ട പാടെ മമ്മൂട്ടി തിരിച്ചടിച്ചു.
30 വയസ്സുള്ളപ്പോള്‍ 60 വയസ്സുകാരനായി അഭിനയിക്കാന്‍ ഒരു ത്രില്ലുണ്ട്. ഇപ്പോള്‍ അറുപതുവയസ്സുകാരനായി അഭിനയിക്കാന്‍ എനിക്കൊരു ത്രില്ലുമില്ല. 30 വയസ്സുകാരനായി അഭിനയിക്കുന്നതിലാണ് ത്രില്‍. അതുകേട്ട കമല്‍ പറഞ്ഞു, ചെറുപ്പക്കാരായി അഭിനയിക്കാന്‍ ഇവിടെ ചെറുപ്പക്കാര്‍ ധാരാളമുണ്ട്. മമ്മുക്കയെപ്പോലെ പൗവ്വര്‍ ഫുള്‍ ക്യാരക്ടര്‍ ചെയ്യാന്‍ അധികമാരുമില്ല. ഈ അഭിപ്രായം മമ്മുട്ടി ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍, മമ്മുക്കയുടെ വ്യൂപോയിന്റില്‍നിന്നുകൊണ്ട് ആലോചിച്ചാല്‍ മമ്മുക്ക പറഞ്ഞ അഭിപ്രായത്തിനോട് യോജിക്കാതിരിക്കാനും കഴിയില്ല എന്നാണ് കമല്‍ പറയുന്നത്.
ചെറുപ്പക്കാരനായി മമ്മുട്ടിയെ ധാരാളം സിനിമകളില്‍ നമ്മള്‍ കണ്ടു. മമ്മുട്ടി ദുല്‍ക്കറിന്റെ അനുജനായി ഒരു സിനിമയില്‍ അഭിനയിച്ചാല്‍പോലും തനിക്ക് സന്തോഷമേയുള്ളുവെന്ന് കമല്‍ പറഞ്ഞപ്പോള്‍ മമ്മുട്ടി ചിരിച്ചു. പല കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോഴും തനിക്ക് സ്‌ക്രീന്‍ ഫെയിസ് എന്ന് പറയുന്നത് 35നും 40നും ഇടയിലാണ്. അതുകൊണ്ട് അത്തരം കഥാപാത്രങ്ങള്‍ മതിയെന്ന് മമ്മൂട്ടി പറയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























