ദുല്‍ഖറിന്റെ നെഞ്ചു പിടയുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു: സിദ്ദിഖ്

നടന്‍ സിദ്ദിഖ് ദുല്‍ഖര്‍ സല്‍മാനു വേണ്ടി ക്യാമറാമാനുമായി കയര്‍കേണ്ടി വന്നത് ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കുമ്പോഴാണ്. ആ സംഭവം സിദ്ദിഖ് ഒരു ഓണ്‍ലൈനോടു പറയുന്നു:
ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ എന്നെ കെട്ടിപ്പിടിച്ചു കരയുന്ന സീനുണ്ട്. ആ ഷോട്ടില്‍ ദുല്‍ഖര്‍ ശരിക്കും കരയുകയായിരുന്നു. അവന്റെ നെഞ്ചു പിടയുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. എന്നാല്‍ ആ ഷോട്ട് ക്യാമറാമാന് ഇഷ്ടമായില്ല. സീന്‍ ഒന്നു കൂടി എടുക്കണമെന്നാവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ അത് ശരിയായില്ല, ഇത് ശരിയായില്ല തുടങ്ങിയ ന്യായീകരിക്കാനാവാത്ത മറുപടികള്‍. ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു ദുല്‍ഖര്‍ ഇനി ആ ഷോട്ടിലഭിനയിച്ചാലും താന്‍ അഭിനയിക്കില്ല എന്ന്. കാരണം ദുല്‍ഖര്‍ ഓരോ സീനിനു വേണ്ടിയും ചെയ്യുന്ന പരിശ്രമം അത്രമാത്രമുണ്ട്. ഇനി ഒരിക്കല്‍ കൂടി എടുത്താല്‍ ആ പെര്‍ഫെക്ഷന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ഭയന്നു. അതുകൊണ്ട് ആദ്യമെടുത്ത സീന്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























