അരവിന്ദ്‌സാമി ബാല്യത്തില്‍ വളര്‍ന്നത് ഫാം ഹൗസില്‍

അരവിന്ദ് സ്വാമിക്ക് ചെറുപ്പത്തിലേ സിനിമ ഇഷ്ടമായിരുന്നു. എന്നാല്‍ അച്ഛന്റെ ഫാംഹൗസിലാണ് അദ്ദേഹം ബാല്യം ചെലവഴിച്ചത്. അവിടെ നിന്ന് തിയേറ്ററില്‍ പോയി സിനിമ കാണാനുള്ള സൗകര്യം ഇല്ലായിരുന്നു. അതിനാല്‍ തോട്ടത്തിലെ തൊഴിലാളികളുടെ കുട്ടികളുമായി സൗഹൃദം വളര്‍ത്തിയെടുത്ത്, അവരുടെ സൈക്കിളിലാണ് താരം സിനിമ കാണാന്‍ പോയിരുന്നത്. വലിയ ആഡംബര തിയേറ്ററുകളിലൊന്നുമായിരുന്നില്ല സിനിമ കണ്ടിരുന്നത്. ചെറിയ ഓല കെട്ടിയ തിയറ്ററുകളിലായിരുന്നു. അവിടുത്തെ മൂട്ടകടിയേറ്റും സിനിമ കാണാന്‍ തയ്യാറായിരുന്നത് സിനിമയോടുള്ള താല്‍പര്യം കൊണ്ടായിരുന്നു.
അന്ന് സിനിമ റിലീസായി ആറേഴ് മാസം കഴിഞ്ഞാണ് ഗ്രാമങ്ങളിലെ തിയറ്ററുകളില്‍ എത്തിയിരുന്നത്. സൂപ്പര്‍ താരങ്ങളുടെ സിനിമ വന്നാല്‍ ഗ്രാമങ്ങളില്‍ അന്ന് ഉല്‍സവമായിരുന്നു. സിനിമ ഇത്രയും ആഘോഷിച്ചിരുന്ന സമൂഹം തമിഴ്‌നാട്ടിലല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെയാവാം സിനിമയോട് തനിക്ക് സിനിമയോട് ഇത്രയും വൈകാരികമായി അടുപ്പമുണ്ടായതെന്നും അരവിന്ദ് സ്വാമി പറഞ്ഞു.
സിനിമയില്‍ നിന്ന് വിട്ട് നിന്ന സമയത്തും സിനിമ കാണാതിരിക്കുകയോ , ഒരിക്കലും സിനിമയോട് വെറുപ്പ് തോന്നുകയോ ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സിനിമ ഇല്ലാതായപ്പോള്‍ ബിസിനസിലേക്ക് തിരിഞ്ഞു. അച്ഛനും അമ്മയും ബിസിനസ് ചെയ്തിരുന്നത് കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പിന്നീട് തനി ഒരു വന്‍ വഴിത്തിരിവായി. ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























