സ്റ്റീഫന്‍ ദേവസിയുടെ എസ്ഡി എസ്‌കോപ്‌സ് കാണാനെത്തിയ മോഹന്‍ലാലിനെ പൊതിഞ്ഞ് ആരാധകര്‍

സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ എസ്ഡി എസ്‌കോപ്‌സ് കാണാനെത്തിയ മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരിപാടി കഴിഞ്ഞ് തിരികെ പോകവെ ആരാധകര്‍ മോഹന്‍ലാലിനെ പൊതിയുന്നത് വീഡിയോയില്‍ ഉണ്ട്.
ഈ സമയത്ത് ഒരു ആരാധകന്‍ താരത്തിന്റെ ഷൂസില്‍ ചവിട്ടുന്നു. ' മോനെ എന്റെ ഷൂസില്‍ ചവിട്ടല്ലേ' എന്നാണ് അപ്പോള്‍ മോഹന്‍ലാല്‍ പറയുന്നത്. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്. മോഹന്‍ലാലിന്റെ കൂടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ആരാധകരോട് തനിക്ക് നടന്ന് പോകാന്‍ വഴി ഒരുക്കണമെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. വീഡിയോ. 'ലാലേട്ടന്റെ ഷൂസില്‍ ചവിട്ടിയിട്ടും എത്ര സ്‌നേഹത്തോടെയാണ് സംസാരിക്കുന്നത്' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha