സൗബിന് പെണ്ണാലോചിക്കുന്നു

മലയാള സിനിമയില്‍ ഏത് തരം വേഷവും ചെയ്യുന്ന, പുതുതലമുറയിലെ താരമാണ് സൗബിന്‍. ഫാസിലിന്റെ അസിസ്റ്റന്റായിട്ടാണ് താരം സിനിമയില്‍ എത്തുന്നത്, കൈ എത്തും ദൂരത്തിലൂടെ. ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് ക്രോണിക് ബാച്ചിലറില്‍ അസിസ്റ്റന്റായി. സെറ്റില്‍ ചെന്നാ ചുമ്മാതിരിക്കില്ല. അതാണ് സൗബിന്റെ രീതി. അന്‍വറിന്റെ ലൊക്കേഷനിലെ ഈ ഡെഡിക്കേഷന്‍ കണ്ടിട്ടാണ് പൃഥ്വിരാജ് ഉറുമിയിലേക്ക് വിളിച്ചത്. കൊച്ചി ലുക്കും ഭാഷയുമാണ് അന്നയും റസൂലില്‍ അഭിനയിക്കാന്‍ കാരണമായത്. പക്ഷെ, അഭിനയം തന്റെ മേഖലയല്ല എന്ന് വിശ്വസിക്കുന്നയാളാണ് സൗബിന്‍.
പ്രേമത്തില്‍ ഡാന്‍സ് കളിച്ച് കുളമാക്കുന്ന പി.ടി മാഷ് പലര്‍ക്കും ഇഷ്ടമായി. എന്നാല്‍ പണ്ടേ ബ്രേക്ക് ഡാന്‍സ് പഠിച്ചയാളാണ് സൗബിന്‍. പ്രേമത്തിലെ ചില്ലുകൂട് സ്‌റ്റെപ്പൊക്കെ വളരെ സിംപിളാണ്. പക്ഷെ, മാഷ് വലിച്ചുനീട്ടി ചെയ്ത് കുളമാക്കി. അതുകൊണ്ടാണ് അത് ക്ലിക്കായത്. ഹാര്‍ലി ഡേവിസണ്‍ സ്വന്തമാക്കണമെന്ന് വലിയ മോഹമായിരുന്നു. റാണി പത്മിനി കഴിഞ്ഞാണ് അത് സാധിച്ചത്. തുടര്‍ന്ന് ദുല്‍ഖറിനൊപ്പം മലക്കപ്പാറയില്‍ റൈഡിന് പോയി. അത് മറക്കാനാവാത്ത അനുഭവമായിരുന്നു.
ഉമ്മയും വാപ്പയും ഗള്‍ഫിലുള്ള ചേട്ടന്റെ അടുത്ത് രണ്ട് മാസത്തേക്ക് വിസിറ്റിംഗിന് പോയിരിക്കുകയാണ്. ഉടനെ വിവാഹം കഴിക്കണമെന്നാണ് ഇരുവരും പറയുന്നത്. പക്ഷെ, താരം പിടികൊടുത്തിട്ടില്ല. സിനിമ സംവിധാനം ചെയ്യണം എന്നതാണ് ആഗ്രഹം. ആദ്യത്തേത് കുട്ടികള്‍ക്കായുള്ള ചിത്രമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























