Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല

02 NOVEMBER 2026 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു

കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു. 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് പി.പി. ദിവ്യയുടെ ഇടപെടലിൽ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കോടികളുടെ കരാറുകൾ ലഭിച്ചുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഈ കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും കരാർ നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് പരാതിക്കാരനായ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നത്.

മോഡുലാർ ടോയ്‌ലറ്റുകളുടെ നിർമാണം, വിവിധ സ്കൂളുകളിൽ ശുചിമുറി സൗകര്യങ്ങൾ ഒരുക്കൽ, പടിയൂരിലെ അനിമൽ ബർത്ത് കൺട്രോൾ അഥവാ എബിസി സെന്ററിന്റെ നിർമാണം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലൻസ് ശേഖരിച്ചത്. ഈ രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിലെ തുടർനടപടികൾ.

പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് അഥവാ സിൽക്ക് വഴിയാണ് കാർട്ടൺ ഇന്ത്യയ്ക്ക് പല കരാറുകളും ലഭിച്ചിരുന്നത്. അതിനാൽ കരാർ നടപടികളിൽ സിൽക്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലേക്ക് വരുമെന്നാണ് സൂചന.

കാർട്ടൺ ഇന്ത്യയുമായി ബന്ധപ്പെട്ട് ദിവ്യയ്ക്കും ഭർത്താവ് അജിത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾ നേരത്തെയും രാഷ്ട്രീയ വിവാദമായിരുന്നു. കരാർ നടപടികളിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം മുൻ സർക്കാരിന്റെ കാലത്ത് ഉയർന്നിരുന്നെങ്കിലും ദിവ്യക്കെതിരായ അന്വേഷണത്തിന് അന്ന് അനുമതി ലഭിച്ചിരുന്നില്ല. തുടർന്നാണ് പുതിയ സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്.

ദിവ്യയ്ക്കും ഭർത്താവിനും കമ്പനിക്കുമെതിരായ ആരോപണങ്ങൾ അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തുകയാണ് വിജിലൻസിന്റെ ലക്ഷ്യം. അന്വേഷണത്തിന്റെ ചുമതല വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ്.

അഞ്ച് ഫയലുകൾ പിടിച്ചെടുത്തതോടെ കാർട്ടൺ ഇന്ത്യ കരാർ വിവാദത്തിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കരാറുകൾ ലഭിച്ചതിന് പിന്നിൽ ക്രമക്കേടുണ്ടായിരുന്നോ? ആരോപിക്കപ്പെടുന്നതുപോലെ കമ്പനിക്ക് ദിവ്യയുമായി ബന്ധമുണ്ടോ? വരും ദിവസങ്ങളിലെ വിജിലൻസ് അന്വേഷണത്തിൽ ഇതിന് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (20 minutes ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (30 minutes ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (32 minutes ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (36 minutes ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (49 minutes ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (50 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (59 minutes ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (1 hour ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (1 hour ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (1 hour ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (1 hour ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (1 hour ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (2 hours ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (2 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (2 hours ago)

Malayali Vartha Recommends