നല്ലകാലത്ത് ആദ്യ ഭാര്യയുടെ വക സമ്മാനം... വിവാഹ മോചനം നേടാത്തതിനാല്‍ ഭാര്യയായി തന്റെ പേരുവയ്ക്കാത്തത് ചട്ടലംഘനം

കൊല്ലത്തെ ഇടത് സ്ഥാനാര്‍ത്ഥി നടന്‍ മുകേഷ് ആദ്യ ഭാര്യയുടെ വക ഒരുഗ്രന്‍ സമ്മാനം. പ്രതിപക്ഷം പോലും ചെയ്യാത്ത സമ്മാനം. ആദ്യ ഭാര്യ സരിതയാണ് മുകേഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഭാര്യയായ സരിതയുടെ പേര് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം. മുകേഷ് താനുമായി ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്ന സരിത വെളിപ്പെടുത്തിയിരുന്നു. ഇതോടെ പരാതിയുമായി ബിജെപി എത്തി. സരിതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ചാണ് പരാതി. ആദ്യ ഭാര്യയില്‍ നിന്ന് നിയമപരാമായി വിവാഹമോചനം നേടാത്ത മുകേഷ് സത്യവാങ്മൂലത്തില്‍ അക്കാര്യം മറച്ചുവച്ചുവെന്ന് പരാതിയില്‍ പറയുന്നു. മുകേഷ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേര് മേതില്‍ ദേവിക എന്നാണ് ചേര്‍ത്തിരുന്നത്. എന്നാല്‍ മുകേഷ് താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും മുകേഷ് പുനര്‍വിവാഹം ചെയ്തുവെന്ന വാര്‍ത്ത മാദ്ധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്നും സരിത പ്രതികരിച്ചു.
തനിക്ക് ആശ്രിതരാരും ഇല്ലെന്ന് മുകേഷ് കാണിച്ചിരിക്കുന്നതും തെറ്റാണെന്ന് സരിത പറഞ്ഞു. താനുമായുള്ള വിവാഹ ബന്ധത്തിലെ രണ്ട് കുട്ടികളുടെ പിതാവായ മുകേഷിന് ആശ്രിതരില്ലെന്ന് എങ്ങനെ പറയാനാകുമെന്നും സരിത ചോദിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥി ആകാന്‍ യോഗ്യതയില്ലാത്ത ആളാണ് മുകേഷ് എന്നും സരിത പറഞ്ഞു. ഇതോടെയാണ് വിവാദം ഏറ്റെടുത്ത് ബിജെപി രംഗത്ത് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























