കേരളത്തിലെ ദുല്‍ഖറിന്റെ ആദ്യ വോട്ട്

വോട്ടിങ് ബഹിഷ്‌ക്കരിക്കണമെന്ന വാട്ട്‌സാപ്പ് ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ പരക്കുന്നതിനിടെ യുവാക്കള്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമായി യുവതാരം ദുല്‍ക്കര്‍ സല്‍മാന്റെ വോട്ട്. തന്റെ ആദ്യ വോട്ടാണ് ദുല്‍ക്കര്‍ എറണാകുളത്ത് ചെയ്തത്. പനമ്പള്ളി നഗര്‍ ജിഎച്ച്എസ്എസ്സിലെ ബൂത്തിലാണ് താരം വോട്ട് ചെയ്തത്. കഴിഞ്ഞ പ്രാവശ്യം ചെന്നൈയിലായിരുന്നു ആദ്ദേഹത്തിന് വോട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് 3 മണിക്കൂര്‍ പിന്നിടുമ്‌ബോള്‍ കേരളത്തിലാകെ 12.11% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പലയിടങ്ങളിലും വന്‍ ക്യൂവാണ് കാണുന്നത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും പോളിങ് മന്ദരഗതിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























