ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു? ഉത്തരം നല്‍കാതെ ബച്ചന്‍ കുടുബം

ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നുവെന്ന വാര്‍ത്തയാണ് ലോകത്ത് നിറയുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായുടെ ഇത്തവണത്തെ വരവിലാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.
ലോറീലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഐശ്വര്യ അലി യൂന്‍സ് ബ്രാന്‍ഡിന്റെ ബീഡഡ് കേപ് ഗൗണില്‍ ചുവടുവച്ചതാണ് ഗോസിപ്പിനു തുക്കമിട്ടത്.
ആ വസ്ത്രത്തില്‍ സാധാരണത്തേതിലും കൂടുതല്‍ ആഷിന്റെ വയര്‍ പുറത്തു കാണാമായിരുന്നുവെന്നാണ് സംസാരം. മുത്തുകളാല്‍ അലങ്കരിച്ച ഗോള്‍ഡന്‍ ഗൗണിന്റെ വയറിനു മുകളിലായിട്ടുള്ള ബെല്‍റ്റാണ് ഐശ്വര്യയുടെ വയറിലേക്കു േനാട്ടം പായിക്കുന്നത്.
ഒറ്റനോട്ടത്തില്‍ സംഗതി സത്യമാണോയെന്നും തോന്നും. സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണോയെന്ന വാദം തകര്‍ക്കുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഗൗണിന്റെ പ്രൗഡിയ്ക്കു മാറ്റുകൂട്ടാനായി നീലനിറത്തിലുള്ള ഐലൈനറും സ്‌മോക്കീ ബ്ലൂ ഐഷാഡോയും ബോള്‍ഡ് ലാഷസുമായാണ് ആഷ് കാനിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























