പൃഥ്വിരാജ് സെഞ്ച്വറി അടിക്കുന്നു

പൃഥ്വിരാജിന് സെഞ്ച്വറി. ക്രിക്കറ്റ് ഭാഷയില്‍ പറഞ്ഞാല്‍ 96 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. ജുത്തുജോസഫിന്റെ ഊഴത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. 90റാമത്തെ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. തുടര്‍ന്ന് അനാര്‍ക്കലിയും അമര്‍ അക്ബറും പാവാടയും ഡാര്‍വിന്റെ പരിണാമവും ജെയിംസ് ആന്റ് ആലീസും. 97മത്തെ ചിത്രം ഹൊറര്‍ സിനിമയാണ്. നവാഗതനായ ജയകൃഷ്ണനാണ് ചിത്രം ഒരുക്കുന്നത്. ജൂലായില്‍ ഷൂട്ടിംഗ് തുടങ്ങും. പ്രിയ ആനന്ദാണ് നായിക.
ഇസ്രയ്ക്ക് ശേഷം പുതുമുഖ സംവിധായകയുടെ ചിത്രം. അത് കഴിഞ്ഞാല്‍ തമിഴ് ചിത്രം. രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിംഗ് ഇന്ത്യയ്ക്ക് പുറത്താണ്. റോഷ്‌നിയെന്നാണ് സംവിധായികയുടെ പേര്. ഇന്ത്യയിലെ അറിയപ്പെടുന്ന കോസ്റ്റിയൂം ഡിസൈനറാണ് അവര്‍. അവരുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്. തമിഴ് സിനിമയുടെ സംവിധായകനെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് പൃഥ്വിരാജ് പറയട്ടെ. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാവട്ടെ. ഇസ്രയും റോഷ്‌നിയുടെ ചിത്രവും തമിഴ് സിനിമയും ആകുമ്പോള്‍ 99 ആകും. 100ാം ചിത്രം കര്‍ണനാകുമെന്ന് കരുതുന്നു.
രഞ്ജിത്തിന്റെ നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തിയത്. പിന്നീട് തമിഴിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിരത്‌നത്തിന്റെ ചിത്രത്തില്‍ നായകനായി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം രണ്ട് തവണ ലഭിച്ചു. സന്തോഷ് ശിവനുമായി ചേര്‍ന്ന് ആഗസ്റ്റ് സിനിമ എന്ന നിര്‍മാണ കമ്പനി തുടങ്ങി. ചില ചിത്രങ്ങളില്‍ പിന്നണി പാടി. എന്നിവയാണ് ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























