മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് ഹിന്ദി സിനിമാ താരം രണ്‍ദീപ് ഹൂഡ

മാധ്യമപ്രവര്‍ത്തകരോട് ചൂടായി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. സരബ്ജിത്ത് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് ഹൂഡയുടെ പ്രതികരണം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് 'സരബ്ജിത്ത്' നായകനെ ചൊടിപ്പിച്ചത്.
തന്റെ സഹോദരിക്ക് ഒപ്പം എങ്ങനെയാണ് ഈ ചിത്രത്തിന് വേണ്ടി തന്റെ രൂപം മാറ്റിയെടുത്തത് എന്ന് വിശദീകരിക്കുകയായിരുന്നു രണ്‍ദീപ്. എന്നാല്‍ സരബ്ജിത്ത് എന്ന സിനിമയില്‍ ഹൂഡയെക്കാള്‍ പ്രധാന്യം ഐശ്വര്യയ്ക്ക് ആണല്ലോ എന്ന ചോദ്യത്തിനാണ് രണ്‍ദീപ് ചൂടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























