തമിഴ് നടന്‍ വിശാല്‍ വിവാഹിതനാകുന്നു...?

തമിഴ് നടന്‍ വിശാല്‍ വിവാഹത്തിനൊരുങ്ങുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യം വിശാല്‍ ആരാധകരെ അറിയിച്ചത്. എന്നാല്‍ വധുവാരെന്ന് പറയാന്‍ വിശാല്‍ വിസമ്മതിച്ചു. വിശാലും നടന്‍ ശരത്കുമാറിന്‌റെ മകള്‍ വരലക്ഷ്മിയും ഏറെ നാളായി പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തെ വന്നതിനാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് വിശാലിന്റെ വധുവിനെ കാത്തിരിക്കുന്നത്.
ഇരുവരും പല ചടങ്ങുകളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണിപൂര്‍ത്തി ആയതിന് ശേഷമേ വിവാഹം ഉണ്ടാകുളളു എന്നും വിശാല്‍ പറഞ്ഞു. പുതിയ ചിത്രമായ പായും പുലിയുടെ ഷൂട്ടിങ് തിരക്കിലാണ് വിശാലിപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























