പ്രിയനുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ലിസി

പ്രിയദര്‍ശനുമായി വീണ്ടും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ലിസി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസി വാര്‍ത്ത നിഷേധിച്ചത്. പ്രിയദര്‍ശനവുമായി ഇനി ഒരു കൂടിച്ചേരല്‍ ഉണ്ടാകില്ല. അത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്.
തങ്ങള്‍ എന്തിനാണ് വിവാഹമോചിതരാകാന്‍ തീരുമാനിച്ചതെന്ന് മക്കള്‍ക്കും പ്രിയദര്‍ശനും ബഹുമാനപ്പെട്ട കോടതിക്കും അറിയാം. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ പരിഹരിക്കാനാകാത്തതാണ്. താന്‍ എന്തൊക്കെ അനുഭവിച്ചുവെന്നും അത് എന്തിന് വേണ്ടി സഹിച്ചുവെന്നും തനിക്ക് മാത്രമേ അറിയൂ. അത് മറ്റാരുമായും ചര്‍ച്ച ചെയ്യാനും വെളിപ്പെടുത്താനും താന്‍ തയ്യാറല്ല.
മാധ്യമങ്ങള്‍ നിരന്തരം ചോദിച്ചിട്ടും തങ്ങള്‍ക്കിടയിലെ പ്രശ്‌നത്തില്‍ താന്‍ മൗനം പാലിക്കുകയാണ് ചെയ്തത്. എന്നിട്ടും ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തന്നെ വേട്ടയാടുകയാണ്. ഒറ്റയക്ക് ജീവിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നതാണോ മാധ്യമപ്രവര്‍ത്തനമെന്നും ലിസി ചോദിക്കുന്നു. അസത്യവും അഭ്യൂഹവും പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ലിസി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























