Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഒരിക്കലും തന്റെ ഡോക്ടര്‍ എന്ന പ്രൊഫഷന്‍ ഉപേക്ഷിക്കില്ല : സായി പല്ലവി

24 MAY 2016 05:26 AM IST
മലയാളി വാര്‍ത്ത.

മലയാളിത്തിന്റെ മലര്‍ മിസ് ഇപ്പോള്‍ ടീച്ചറല്ല, ഡോക്ടറാണ്. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ സായി പല്ലവി ഇപ്പോള്‍ ഡോ. സായി പല്ലവി സെന്താമരൈ ആണ്. ഇനി സിനിമകളുടെ എണ്ണം കുറയുമോ, അതോ കഷ്ടപ്പെട്ട് പഠിച്ച എംബിബിഎസ് ഉപേക്ഷിക്കുമോ, സായി പല്ലവിയുടെ ഭാവി കാര്യങ്ങള്‍ അറിയാല്‍ ആരാധകര്‍ക്ക് ആകാക്ഷയുണ്ട്.

ഒരിക്കലും തന്റെ ഡോക്ടര്‍ എന്ന പ്രൊഫഷന്‍ ഉപേക്ഷിക്കില്ല എന്ന് സായി പല്ലവി വ്യക്തമാക്കി. നല്ല സിനിമകളും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഞാന്‍ സിനിമയിലെത്തിയത്. എല്ലാം ദൈവാനുഗ്രഹമാണെന്നും എനിക്ക് നല്ലതേ ദൈവം തരികയുള്ളൂ എന്നുമാണ് ഞാന്‍ വിശ്വസിയ്ക്കുന്നത് സായി പല്ലവി പറഞ്ഞു,

ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്തു തുടങ്ങിയ ആളല്ല ഞാന്‍. നല്ല സിനിമകളും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളും വന്നാല്‍ തീര്‍ച്ചയായും അഭിനയം തുടരും. പക്ഷെ ഡോക്ടര്‍ എന്ന എന്റെ പ്രൊഫഷന്‍ ഉപേക്ഷിക്കില്ല. അതിലൊരു സംശയവും വേണ്ട

ഡോക്ടറായി ആളുകളെ ചികിത്സിയ്ക്കുക എന്നത് ഒരു പ്രൊഫഷനായി എടുക്കാന്‍ വേണ്ടിയല്ല ഞാന്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ജീവന്റെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കണം. സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും ആളുകള്‍ ബഹുമാനിയ്ക്കുകയും സ്‌നേഹിയ്ക്കുകയും ചെയ്യണം. കുറഞ്ഞ പക്ഷം എനിക്ക് ചുറ്റുമുള്ളവരിലെങ്കിലും ഇതേ കുറിച്ച് ബോധം ഉണ്ടാക്കണം. ശരീരത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും എനിക്കിനിയും ധാരാളം പഠിക്കണം. ഇത് ദൈവത്തിന്റെ സമ്മാനമാണെന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്

കുറച്ച് പ്രയാസമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസം ഞാന്‍ സിനിമയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. പൂര്‍ണമായും പഠനത്തിലായിരുന്നു ശ്രദ്ധ. ചില ഘട്ടങ്ങളില്‍ അത് മറികടന്നാലും എനിക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യയില്‍ നില്‍ക്കുമ്‌ബോള്‍ എനിക്ക് അമിതമായലാളന അനുഭവപ്പെടും. എന്നാല്‍ ജോര്‍ജ്ജയില്‍ അങ്ങനെയല്ല. എനിക്ക് സ്വതന്ത്രമായി നടക്കാന്‍ സാധിയ്ക്കും

കഥകള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. നിലവില്‍ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ല. നമ്മള്‍ ചെയ്യേണ്ട കഥാപാത്രമാണെങ്കില്‍ അത് നമ്മെ തേടി വരും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. മലര്‍ എന്നിലെത്തിയത് പോലെ. ദൈവം എനിക്ക് നല്ലത് മാത്രമേ തരൂ എന്നാണ് എന്റെ വിശ്വാസം

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേക്കപ്പിലൂടെ മുഖക്കുരു മറച്ചിരുന്നു. മുഖക്കുരു ഇല്ലാതെ സായി പല്ലവിയെ കാണാന്‍ ഭംഗിയില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. സത്യത്തില്‍ ഞാന്‍ അത് ആസ്വദിയ്ക്കുകയായിരുന്നു. മേക്കപ്പില്ലാതെ നമ്മളെ കാണാന്‍ ഭംഗിയുണ്ട് എന്ന് പറയുന്നതല്ലേ സൗന്ദര്യം. പിന്നെ ഞാനാരാണോ, എന്താണോ അതിനെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് എന്നതും വലിയ കാര്യമാണ്.

മണിരത്‌നം സാറിന് അറിയാം അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് ആരാണെന്ന്. തിരക്കഥയില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കാതെ വന്നു. അത് വളരെ നന്നായി എന്നെ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി തന്നു. അല്ലാതെ എന്നെ ഒഴിവാക്കി എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. അതെന്നെ വേദനിപ്പിച്ചിട്ടുമില്ല സായി പല്ലവി പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (56 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends