മേതില്‍ ദേവിക സിനിമയിലേക്ക്

നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ നിഥിന്‍ നാഥ് തിരക്കഥ എഴുതുന്ന 'ഹ്യൂമന്‍സ് ഓഫ് സംവണ്‍' എന്ന ചിത്രത്തിലാണ് മേതില്‍ ദേവിക അഭിനയിക്കുന്നത്. സിനിമയില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും ആ കഥാപാത്രങ്ങള്‍ തനിക്ക് ചേരില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് മേതില്‍ ദേവിക പറയുന്നു.
പത്മരാജന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണിത്. മഡോണ സെബാസ്റ്റ്യനും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിജെ മേഘ്‌ന നായര്‍, ധന്യ വര്‍മ എന്നിവരാണ് മറ്റുതാരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























