സല്‍മാന്‍ഖാനോട് മാപ്പ് പറഞ്ഞ് ഗായകന്‍ അര്‍ജിത്ത് സിംഗ്

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ഖാനോട് കത്തിലൂടെ പരസ്യമായി മാപ്പ് പറഞ്ഞ് പ്രശസ്ത ഗായകന്‍ അര്‍ജിത് സിങ്. താന്‍ ചെയ്ത തെറ്റിന് എന്റെ പേരിലും കുടുബത്തിന്റെ പേരിലും മാപ്പ് ചോദിക്കുന്നെന്നാണ് അര്‍ജിത് പറയുന്നത്.
മുമ്പ് നിത അംബാനി നടത്തിയ സംഗീത പരിപാടിയില്‍ സല്‍മാന്‍ഖാനോട് അര്‍ജിത് മോശമായി പെരുമാറിയിരുന്നു. അന്നുമുതല്‍ ഇരുവരും അകലുകയും സല്‍മാന്റ സിനിമയില്‍ പാടുന്നതില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സംഭവ സ്ഥലത്തെത്തി എല്ലാവരുടെയും മുമ്പില്‍ വെച്ച് മാപ്പു പറയാമെന്നും സല്‍മാന്റെ അടുത്ത സിനിമയായ സുല്‍ത്താനില്‍ പാടുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കരുതെന്നും തന്റെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു പാട്ടെങ്കിലും പാടണമെന്ന് വ്യക്തമാക്കിക്കൊണ്ട് അര്‍ജിത് സല്‍മാന്‍ കത്തെഴുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























