സോഷ്യല്‍ മീഡിയയില്‍ കാപട്യമെന്ന് ദുല്‍ഖര്‍

സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷം പേരും കാപട്യമാണ് കാണിക്കുന്നതെന്ന് ദുല്‍ഖര്‍. ഈ സംസ്‌ക്കാരത്തോട് യോജിക്കാനാവില്ല. ഫെയ്‌സ്ബുക്കില്‍ എത്ര പേര്‍ സ്വന്തം വ്യക്തിത്വം അതുപോലെ പ്രകടിപ്പിക്കുന്നുണ്ട്, പ്രൊജക്ടഡ് പഴ്‌സണാലിറ്റിലാണ് ഓരോരുത്തരും കാണിക്കുന്നത്. മുഖക്കുരു ഉള്ള ഫോട്ടോ ഏതെങ്കിലും കുട്ടി ഫെയ്‌സ്ബുക്കില്‍ ഇടുമോ, വയറ് ചാടി നില്‍ക്കുമ്പോള്‍ ടൈറ്റ് ടി ഷര്‍ട്ട് ഇട്ടപടം ആരെങ്കിലും ഇടുമോ, ഇത്തരത്തിലുള്ള ഒരുപാട് കാപട്യങ്ങള്‍ മനുഷ്യര്‍ ഫെയ്‌സ്ബുക്കിലൂടെ കാണിക്കുന്നുണ്ട്. താന്‍ സിനിമകളുടെ പ്രമോഷന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ കൂടുതലും ഉപയോഗിക്കുന്നതെന്നും താരം പറഞ്ഞു.
അഭിനയിച്ച ചിത്രങ്ങള്‍ സക്‌സസായില്ലെങ്കില്‍ വല്ലാതെ നിരാശനാകുമായിരുന്നു താരം. എന്നാല്‍ വിജയങ്ങളില്‍ അഹങ്കരിക്കാനോ, അമിതമായി സന്തോഷിക്കനോ പരാജയപ്പെടുമ്പോള്‍ തളരാനോ പാടില്ലെന്നും ഉള്ള യാഥാര്‍ത്ഥ്യം താന്‍ തിരിച്ചറിഞ്ഞെന്നും താരം പറഞ്ഞു. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുകയാണ് ഒരു ആര്‍ട്ടിസ്റ്റിന് വേണ്ട ക്വാളിറ്റി. ഏത് സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നോ, തിരസ്‌ക്കരിക്കുമെന്നോ പ്രവചിക്കാനാകില്ല എന്നതാണ് സത്യം.
ഒരു സംവിധായകനോ തിരക്കഥാകൃത്തോ എന്നോടൊരു കഥ പറയുമ്പോള്‍ ഞാന്‍ ത്രില്ലടിച്ചാല്‍ തീര്‍ച്ചയായും ഡേറ്റ് കൊടുക്കും. എന്ന് കരുതി കഥ കേട്ടപ്പോഴുള്ള ഫീലിംഗ് തിയറ്ററിലെത്തുമ്പോള്‍ ഉണ്ടാവണമെന്നില്ല. ആ യാഥാര്‍ത്ഥ്യവും അംഗീകരിച്ചേ പറ്റൂ. സിനിമ തിയറ്ററിലെത്തിയ ശേഷമേ അതിന്റെ ജയപരാജയങ്ങള്‍ പ്രവചിക്കാനാകൂ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























