അര്‍നോള്‍ഡിനെ ആന വിരട്ടിയോടിച്ചു

ദക്ഷിണാഫ്രിക്കയില്‍ അവധി ആഘോഷിക്കാന്‍ ജംഗിള്‍ സഫാരിയിലൂടെ ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോല്‍ഡ് ഷ്വാസ്‌നെഗെര്‍. അപ്പോഴാണ് ജീപ്പിന്റെ പാതയില്‍ ഒരു ഭീമന്‍ ആന പ്രത്യക്ഷപ്പെട്ടത്. ആദ്യം ശാന്തനായിരുന്ന ആനയുടെ മട്ട് പെട്ടന്ന് മാറി. അര്‍ണോള്‍ഡ് സഞ്ചരിച്ച ജീപ്പ് ആക്രമിക്കാനാണ് പിന്നീടുള്ള നീക്കം. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ച് പോയി. ആന പിറകെ ഓടുന്നത് വീഡിയോയില്‍ കാണാമായിരുന്നു.
ഇതൊരു സിനിമയായിരുന്നെങ്കില്‍, ഈ സഫാരി അനുഭവത്തെക്കുറിച്ച് നന്നായി എഴുതാന്‍ സാധിക്കില്ലായിരുന്നെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഈ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് അര്‍ണോള്‍ഡ് പറയുന്നു. 'മൃഗങ്ങളെ കൊല്ലുന്നത് നിര്‍ത്തൂ. ഫോട്ടോ എടുത്തോളൂ. അത് തോക്ക് കൊണ്ട് ആകരുത്' ഇത്തരം അനുഭവം ഉണ്ടായിട്ടും തന്റെ മൃഗസ്‌നേഹം കൈവിടാന്‍ 'ടെര്‍മിനേറ്റര്‍' തയ്യാറല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























