ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം നിര്‍ത്തി

ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം നിര്‍ത്തി. പഠനത്തിന് വേണ്ടി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് പറഞ്ഞ നടിയാണ് ലക്ഷ്മി മേനോന്‍. സിനിമയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് ലക്ഷ്മി മേനോന്‍ പഠനം അവസാനിപ്പിച്ചത്. പ്ലസ് ടുവിന് മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച ലക്ഷ്മി മേനോന്‍ കൊച്ചിയിലെ ഒരു സ്വകാര്യ കോളജില്‍ അഡ്മിഷന്‍ നേടിയിരുന്നു.
കൊമ്ബന്‍, വേതാളം, മിരുതന്‍ തുടങ്ങി തമിഴില്‍ ഒന്നിനു പിറകെ ഒന്നായി വിജയം നേടുമ്‌ബോഴും സിനിമയില്‍ നിന്ന് അല്പം അകലം പാലിച്ചിരുന്നു. ഒരുപാട് അവസരങ്ങള്‍ വേണ്ട എന്ന് വച്ചു. എന്നിട്ടും കഴിഞ്ഞില്ല. എന്നാല്‍ സിനിമകളുടെ ചിത്രീകരണ തിരക്ക് മൂലം ലക്ഷ്മിക്ക് കൃത്യമായി ക്ലാസില്‍ എത്താന്‍ സാധിച്ചിരുന്നില്ല.
പതിവായി ക്ലാസുകള്‍ മുടങ്ങിയതോടെ കോളജ് മാനേജ്‌മെന്റ് താരത്തെ താക്കീത് ചെയ്യുകയും തുടര്‍ന്ന് പഠനം അവസാനിപ്പിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍. വിദൂര വിദ്യാഭ്യാസത്തിലൂടെ ലക്ഷ്മി സമാന്തരമായി പഠനം തുടരുമെന്നും അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിജയ് സേതുപതി നായകനാകുന്ന രക്കയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























