മുകേഷ് സരിതാ ബന്ധം വേര്‍പിരിയലിന് കാരണം സരിത

മുകേഷ് സരിതാ ബന്ധം വേര്‍പിരിയലിന്റെ കാരണം വ്യക്തമാക്കി മുകേഷിന്റെ അമ്മ വിജയകുമാരി. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുകേഷ് ചില നടികളുമായി അഭിനയിക്കുന്നതില്‍ സരിതയ്ക്കുണ്ടായിരുന്ന സ്വാര്‍ത്ഥതയെന്ന് വിവാഹമോചനം വരെ എത്തിയത്. പതിനഞ്ച് വര്‍ഷം ഒറ്റയ്ക്ക് ജീവിച്ച ശേഷം തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ദേവികയെ മുകേഷ് വിവാഹം ചെയ്തതും ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടാണ്.
ജോയ്‌മോന്‍ ചില നായികമാരുടെ കൂടെ അഭിനയിക്കരുതെന്ന് സരിത നിര്‍ദ്ദേശം നല്‍കിയതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്ന് തോന്നുന്നു. അവരും എത്രയോ നായകന്‍മാരുടെ കൂടെ അഭിനയിക്കുന്നതല്ലേ. അതുകൊണ്ടുതന്നെ അങ്ങനെ പറയാമോ? മാത്രമല്ല, ഇക്കാര്യത്തില്‍ ജോയ്‌മോന്റെ ഇഷ്ടം സംവിധായകര്‍ സമ്മതിക്കുമോ?അതേസമയം എറണാകുളത്ത് താമസിക്കുന്ന സമയത്ത് ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് അവിടെ താമസിക്കാന്‍ പോകുമായിരുന്നു.
അവര്‍ വഴക്കുകൂടുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലെന്നും പറഞ്ഞു. നടനായ ശേഷമാണ് സരിതയുമായി മുകേഷ് ഇഷ്ടത്തിലാവുന്നത്. ജോയ്‌മോന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ മാഞ്ചേട്ടനും എതിര്‍പ്പുണ്ടായില്ല. എന്നാല്‍ ചില അടുത്ത സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിഈ ബന്ധം നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. പക്ഷേ അപ്പോഴേക്കും ജോയ്‌മോന്‍ സരിതയ്ക്കു വാക്കുകൊടുത്തിരുന്നു. മാത്രമല്ല, മാഞ്ചേട്ടനെപ്പോലെ പുരോഗമനവാദിയായ ഒരാള്‍ പ്രേമവിവാഹത്തെ എതിര്‍ക്കുന്നത് ശരിയല്ലല്ലോ. വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ വലിയ സ്‌നേഹമായിരുന്നു. രണ്ടു പിള്ളേരുമായി. പക്ഷേ പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല.
പ്രശ്‌നം വഷളായതോടെ രണ്ടുപേരും രണ്ടുവീടുകളിലായി താമസം. സരിത മദ്രാസിലും ജോയ്‌മോന്‍ എറണാകുളത്തും. ഇപ്പോള്‍ അമ്മയും രണ്ടു മക്കളും ദുബായില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ്. ശ്രാവണ്‍ എം.ബി.ബി.എസ് എടുത്ത് പ്രാക്ടീസ് ചെയ്യുന്നു. തേജസ് ബി.ബി.എയും. മദ്രാസിലുള്ള സ്വത്തുക്കള്‍ മുഴുവനും അവരുടെ പേരിലാണ് എഴുതിക്കൊടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























