പിരിയുന്നതാണ് നല്ലതെന്നു തോന്നി എങ്കിലും... വേര്‍പിരിയലിനെപ്പറ്റി മനസ് തുറന്ന് സൂസൈന്‍

പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ഹൃതികും സൂസൈനും വേര്‍പിരിഞ്ഞത്. മക്കളായ ഹ്രിഹാനും ഹ്രിദാനും സൂസൈനൊപ്പമാണ്. എന്നാല്‍ ഹൃതികിന് മക്കളെ കാണുന്നതില്‍ തടസമില്ല.
കങ്കണയുമായുള്ള ഹൃതികിന്റെ അടുപ്പമാണ് വിവാഹബന്ധം വേര്‍പിരിയാന്‍ കാരണമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സൂസൈന്‍ തന്നെ വെളിപ്പെടുത്തി.
ജീവിതത്തില്‍ ഒരു പ്രത്യേക ഘട്ടം എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഒരു മിഥ്യാ ബന്ധത്തില്‍ തുടരുന്നതില്‍ എന്ത് കാര്യമാണുള്ളത് എന്നാല്‍ പിരിഞ്ഞ ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഒരുമിച്ച് പുറത്ത് പോകാറില്ല. എല്ലാറ്റിലും ഉപരിയായി കുട്ടികളോട് ഉത്തരവാദിത്വമുണ്ട്്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ അഭിപ്രായ വ്യത്യാസം മാറ്റി വയ്‌ക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കുകയും ചെയ്യണം. ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനി ഒരുമിച്ചൊരു ജീവിതം സാധ്യമലല്ല. ഞങ്ങള്‍ നല്ല മാതാപിതാക്കളായിരിക്കും. അതിനാണ് പ്രാധാന്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























