തന്റെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത മോഹന്‍ദാസ്

വിദേശത്ത് വച്ചു നടന്ന ഒരു അവാര്‍ഡ് നിശയില്‍ മംമ്ത മോഹന്‍ദാസ് ധരിച്ചു വന്ന വേഷം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തന്റെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് മംമ്ത ഇപ്പോള്‍.
ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ല എന്നും ഇനിയും ഇത്തരത്തിലുള്ള വേഷങ്ങള്‍ ധരിയ്ക്കും എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ എന്തും പറയട്ടെ എന്ന നിലപാടാണ് മംമ്തയ്ക്ക്. 'ഇത്തരം വാര്‍ത്തകള്‍ എന്നെ ഒട്ടും തന്നെ ബാധിക്കാറില്ല. ഇതുപോലുള്ള കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നത് തന്നെ കഷ്ടമാണ് ' മംമ്ത പറയുന്നു.
ലോസ് ആഞ്ചല്‍സില്‍ നിന്നും വാങ്ങിച്ച വസ്ത്രമാണത്. ഹോളിവുഡ് നടിമാരെ വെല്ലുന്ന വേഷമാണെന്നായിരുന്നു മംമ്തയുടെ വേഷത്തെ കുറിച്ച് അന്ന് എല്ലാവരും പറഞ്ഞത്. 'ഞാനിപ്പോള്‍ ജീവിയ്ക്കുന്ന സ്ഥലം അങ്ങനെയുള്ളതാണ്. അത് കൊണ്ടുതന്നെ ഇത്തരം വിമര്‍ശനങ്ങള്‍ എന്നെ ബാധിയ്ക്കില്ല'. ഈ ലോകം വളരെ വിശാലമാണെന്ന് മംമ്ത പറയുന്നു. പൊതു സമൂഹത്തില്‍ നിശബ്ദരായി ഇരുന്നിട്ട്, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള ഒരു പറ്റം ആള്‍ക്കാള്‍. ഞാനിനിയും ഇത്തരം വേഷങ്ങള്‍ ധരിയ്ക്കും എന്നും മംമ്ത പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























