സിനിമയ്ക്കുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് റായ് ലക്ഷ്മി

സിനിമയ്ക്കുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് റായ് ലക്ഷ്മി. അടുത്ത ചിത്രത്തില്‍ ബിക്കിനി ബോഡി വേണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ലക്ഷ്മി ഒട്ടും ചിന്തിച്ചില്ല. ഒറ്റയടിക്ക് വണ്ണം 10 കി. ഗ്രാം ആണ് കുറച്ചത്. തന്റെ ആദ്യ ബോളിവുഡ് ചിത്രം ജൂലി 2വില്‍ അഭിനയിക്കാനൊരുങ്ങുകയാണ് റായ് ലക്ഷ്മി.ശാരീരികമായ് വെല്ലുവിളി ഉയര്‍ത്തുന്ന റോളാണ് പുതിയ ചിത്രത്തിലേത് എന്നാണ് ലക്ഷ്മി പറഞ്ഞത്.
രണ്ട് മാസമായി വണ്ണം കുറയ്ക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു ലക്ഷ്മി. പത്തുകിലോയാണ് താരം രണ്ട് മാസംകൊണ്ട് കുറച്ചത്.''ജൂലി 2 വില്‍ ഞാനൊരു സാധാരണ പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യുന്നത്. എല്ലാവര്‍ക്കും സുപരിചിതമായ ഒരു കഥാപാത്രം.
അതിനുവേണ്ടി ആദ്യം ഭാരം കൂട്ടണമായിരുന്നു. അതുചെയ്തു. വേറെ ചില സീനുകളില്‍ ഭാരം കുറച്ച് കാണിക്കണമായിരുന്നു. അതിനുവേണ്ടി രണ്ടുമാസത്തോളമെടുത്ത് വീണ്ടും 10. കി ഗ്രാം കുറച്ചു. ചില ബിക്കിനി സീനുകള്‍ കൂടി ഉള്ളതുകൊണ്ടാണ് വണ്ണം നന്നായി കുറയ്‌ക്കേണ്ടി വന്നത്.' റായ് ലക്ഷ്മി പറഞ്ഞു. കുറേക്കാലമായി റായി ലക്ഷ്മിയെ സ്‌ക്രീനില്‍ കണ്ടിട്ട്. എവിടെയായിരുന്നു എന്നു ചോദിച്ചപ്പോള്‍ കഥാപാത്രത്തിനുവേണ്ടി വലിയ എഫേട്ട് എടുക്കണമെന്നും അതിനായുള്ള തയ്യാറെടുപ്പിലായിരുന്നു എന്നുമാണ് ലക്ഷ്മി പ്രതികരിച്ചത്. ബോളിവുഡിലെ അരങ്ങേറ്റം തകര്‍ക്കാന്‍ തന്നെയാണ് റായ് ലക്ഷ്മിയുടെ പുറപ്പാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























