ആ പോസ്റ്റിംഗ് അറം പറ്റി... കൈലാസയാത്ര അനുസ്മരിപ്പിക്കുന്ന അവസാനത്തെ പോസ്റ്റിട്ട് അനുശ്രീ പിള്ള വിടവാങ്ങുമ്പോള്‍

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള നമ്മളെ വിട്ടുപോകുമ്പോള്‍ വേദനയോടെ മാധ്യമ ലോകം. സുപരിചിതമായ സുഹൃത്തിന്റെ ഫേസ് ബുക്ക് അറിയാതെയൊന്ന് ഓപ്പണ്‍ ചെയ്തപ്പോള്‍ എവിടയോ ഒരു വേദന. കവര്‍ ഫോട്ടോയായി ഇട്ടിരിക്കുന്നത് ശിവനും പാര്‍വതിയും നന്ദിയും പുറം തിരിഞ്ഞിരിക്കുന്ന കൈലാസം.
അനുശ്രീയ്ക്ക് ഏറെ ഇഷ്ടമായ അമ്പലത്തിന്റെ പ്രവേശന കവാടമാണിത്. പക്ഷെ സംഹാര മൂര്‍ത്തിയായ ശിവന്റെ ആ പോസ്റ്റ് അറം പറ്റുന്നതായി. അങ്ങനെ അനുശ്രീയുടെ അവസാന പോസ്റ്റ് വ്യാഖ്യാനിക്കുന്നതിനും അപ്പുറമായി മാറി. മേയ് 26ന് രാത്രി 7.39നാണ് ഈ പോസ്റ്റിട്ടത്.
നല്ല ആരോഗ്യവതിയായ അനുശ്രീയുടെ വിയോഗം പെട്ടന്നായിരുന്നു. ഇന്നലെ രാത്രി വയറുവേദനയെ തുടര്‍ന്ന് പത്തനംതിട്ട ചുങ്കപ്പാറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനുശ്രീയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ചികിത്സയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമില്‍ ചീഫ് കോപ്പി എഡിറ്ററായിരുന്നു അനുശ്രീ പിള്ള. എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ശേഷമാണ് അനുശ്രീ മാധ്യമരംഗത്ത് എത്തിയത്. കേരള വിഷന്‍, ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























