ടെന്‍ഷനടിച്ചാല്‍ ഷംന നൃത്തം ചെയ്യും

ഷൂട്ടിംഗിനിടയിലെയും ജീവിതത്തിലെയും തെരക്കുകള്‍ക്കിടയില്‍ സിനിമാക്കാര്‍ക്ക് ടെന്‍ഷന്‍ വളരെ കൂടുതലാണ്. ഏതെങ്കിലും പടം പൊട്ടിയാലോ, വിവാദങ്ങളുണ്ടായാലോ ഉറക്കം പോയത് തന്നെ. ഒരു പരിധിവരെ ടെന്‍ഷന്‍ ഒഴിവാക്കാനായി പലരും യോഗയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഷംനാ കാസിം തികച്ചും വ്യത്യസ്തമാണ്. ടെന്‍ഷന്‍ അടിച്ചാലുടന്‍ നൃത്തം ചെയ്യും. നൃത്തം ചെയ്താലേ മനസ് ശാന്തമാകൂ എന്ന് ഷംന പറഞ്ഞു. നിരവധി സിനിമകളില്‍ ഐറ്റം ഡാന്‍സിന് വിളിക്കുമ്പോള്‍ സമ്മതിക്കുന്നതും ഇത് കൊണ്ടാണ്.
പണ്ട് പല കാര്യങ്ങളും താന്‍ നെഗറ്റീവായാണ് ചിന്തിച്ചിരുന്നതെന്ന് താരം പറഞ്ഞു. ഇപ്പോഴത് മാറ്റിയെടുത്തു. എല്ലാം പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂ. തളരാതെ മുന്നോട്ട് പോകാന്‍ പോസിറ്റീവ് ചിന്തകളും നൃത്തവുമാണ് സഹായിക്കുന്നത്. മുമ്പൊക്കെ ഗോസിപ്പുകള്‍ വരുമ്പോള്‍ താരത്തിന് പേടിയും ടെന്‍ഷനുമായിരുന്നു. ഇപ്പോഴതെല്ലാം മാറി. ഏത് തരത്തിലുള്ള നൃത്തവും മനസിനെയും ശരീരത്തെയും സ്വാധീനിക്കും. അതുകൊണ്ട് ദിവസവും നൃത്തം പരിശീലിക്കാറുണ്ട്. പിന്നെ യാത്രകളും ഇഷ്ടമാണ്. പുതിയ സ്ഥലം, ആളുകള്‍, ഭക്ഷണം ഇതെല്ലാം മനസിന് സന്തോഷം തരുന്നു.
ഭാവിയില്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നുണ്ട് താരത്തിന്. അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചെന്നൈയിലും കൊച്ചിയിലും ഹൈദരാബാദിലുമായി ഷൂട്ടിംഗിന്റെ തിരക്കുകളിലാണ് താരം. എല്ലാ തിരക്കുകളും ഒഴിയുമ്പോള്‍ മറ്റുള്ളവരെ നൃത്തം പഠിപ്പിച്ച് ആനന്ദം കണ്ടെത്തുക.അതും വല്യകാര്യമാണെന്ന് താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























