മമ്മൂട്ടിയില്‍ നിന്നും മണിയന്‍ പിള്ള രാജുവിന് കിട്ടയ അനുഭവം

മണിയന്‍ പിള്ള രാജുവിന്റെ തിരുവനന്തപുരത്തെ വീടിരിക്കുന്ന സ്ഥലം വാങ്ങുന്ന സമയം. മദ്രാസില്‍ വച്ച് മമ്മൂട്ടിയോട് കുറച്ച് കാശിന്റെ കുറവുണ്ടെന്ന കാര്യം പറഞ്ഞു. നിനക്കൊക്കെ എന്തിനാടാ വീട് എന്നു ചോദിച്ച് അദ്ദേഹം നടന്നു പോയി. ചോദിച്ചത് തന്നെ നാണക്കേടായി എന്ന വിഷമത്തില്‍ ഞാന്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ വിളിച്ചുണര്‍ത്തിയതു മമ്മൂട്ടിയാണ്. അടുത്തു വന്ന് കൈയിലൊരു പൊതിവച്ചു തന്നു. ചോദിച്ച പണവും അതിലധികവും. കണ്ണു നിറഞ്ഞു പോയി. കുറച്ചു നാള്‍ കഴിഞ്ഞ് ആ കടം വീട്ടി. ഇന്ന് ആ സ്ഥലത്തിന് കോടികളാണ് വില. അടുത്തിടെ ഇക്കാര്യം മമ്മൂട്ടിയോട് പറയുമ്പോള്‍ മറുപടി ഇങ്ങനെ, കുറച്ച് കാശ് എനിക്കു കൂടി താ. ഞാനും ഇന്‍വെസ്റ്റ് ചെയ്തതല്ലേ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























