അനുഷ്‌കക്ക് കോഹ്‌ലിയുടെ വക ഒരു കിടിലന്‍ സര്‍െ്രെപസ്

കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ അമ്മയെ മുന്‍ കാമുകിയായ അനുഷ്‌ക വീട്ടിലെത്തി സന്ദര്‍ശിച്ചത് ഏറെ പ്രചരിച്ചിരുന്ന ഒരു വാര്‍ത്തയാണ്.
കൂടാതെ എയര്‍പോര്‍ട്ടില്‍ വച്ച് കോഹ്‌ലി അനുഷ്‌ക്കയെ ചുംബിച്ച് യാത്രയാക്കിയതും ഗോസിപ്പുകോളങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനിടയില്‍ ഇപ്പോള്‍ ഇതാ പുതിയൊരു വാര്‍ത്ത കൂടി.
അനുഷ്‌കയ്ക്ക് കോഹ്‌ലി ഒരു കിടിലന്‍ സര്‍െ്രെപസ് നല്‍കി. അനുഷ്‌കയുടെ പുതിയ ചിത്രമായ ഫില്ലോരിയുടെ സെറ്റില്‍ സന്ദര്‍ശനം നടത്തിയാണ് കോഹ്‌ലി അനുഷ്‌കയെ ഞെട്ടിച്ചത്. മുന്‍കൂട്ടി പറയാതെയായിരുന്നു കോഹ്‌ലിയുടെ സന്ദര്‍ശനം. വളരെ നേരം ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തു.
അനുഷ്‌ക തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലോരിയില്‍ പഞ്ചാബി ലുക്കിലാണ് അനുഷ്‌ക. പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസാഞ്ചാണ് നായകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























