ശരിക്കും പ്രേമത്തിലെ സെലിന്‍ ആകേണ്ടിയിരുന്നത് ഇയാളാണ്

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്റെ നായികയായി എത്തിയ റീബ മോണിക്ക മുമ്പ് പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജേക്കബില്‍ റീബയുടെ ഇന്‍ട്രൊഡ്യൂസിങ് സീനില്‍ കുറച്ച് ഡയലോഗ് കഴിഞ്ഞ് പെട്ടെന്ന് ജെറി ഐ ലവ് യു എന്ന് പറയണം. അതിന്റെ റിഹേഴ്‌സല്‍ തന്നെ പൊളിഞ്ഞു. സെറ്റിലാകെ കൂട്ടച്ചിരി. രണ്ടും മൂന്നും ടേക്കായിട്ടും ഒകെയായില്ല. പിന്നെ സകല ദൈവങ്ങളെയും വിളിച്ച് ഒറ്റ പറച്ചിലായിരുന്നു. പക്ഷെ, ആ സീന്‍ സിനിമ കാണാന്‍ പോയപ്പോള്‍ കണ്ടില്ല, ശരിക്കും പ്ലിങായി.
ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി കെമിസ്ട്രിക്ക് പഠിക്കുകയാണ് താരം. പി.എച്ച്.ഡി ചെയ്യണമെന്നാണ് ആഗ്രഹം. പെണ്‍കുട്ടികള്‍ക്ക് അഭിനയിത്തിന് ഒരു പ്രായമുണ്ട്. നല്ല പ്രോജക്ട് വന്നാല്‍ തീര്‍ച്ചയായും ഇനി അഭിനയിക്കുമെന്ന് താരം പറഞ്ഞു. ടീച്ചറാകാനാണ് ആഗ്രഹം. ആദ്യം പ്രേമത്തിലെ സെലിന്റെ വേഷത്തിലേക്ക് റീബയെ ക്ഷണിച്ചിരുന്നു. പക്ഷെ, പിതാവ് സുഖമില്ലാതെ കിടക്കുകയായിരുന്നതിനാല്‍ പോകാന്‍ പറ്റിയില്ല. അതില്‍ ശരിക്കും വിഷമമുണ്ട്. പ്രേമത്തില്‍ സെലിനാണല്ലോ അവസാനം താരമാകുന്നത്.
സെലക്ട് ചെയ്ത് സിനിമകള്‍ അഭിനയിക്കണമെന്നാണ് വിനീത് നിര്‍ദ്ദേശിച്ചിരുന്നത്. അത് മനസില്‍ വെച്ചാണ് താന്‍ മുന്നോട്ട് പോകുന്നതെന്ന് താരം പരഞ്ഞു. സിനിമയുടെ ട്രെയിലര്‍ വന്നപ്പോഴേ എല്ലാവര്‍ക്കും സന്തോഷമായി. വീട്ടിലാര്‍ക്കും സിനിമയുമായി വലിയ ബന്ധമില്ല. പിതാവ് എക്‌സൈസ് ആന്റ് കസ്റ്റംസിലായിരുന്നു. ഒരു വര്‍ഷം മുമ്പ് മരിച്ചു. അമ്മ മിനി. ഒരു അനുജത്തിയും അനിയനുമുണ്ട്. എന്തായാലും ജീവിതത്തിന്റെ വഴി കെട്ടിപ്പടുക്കുന്നതിനാണ് താരം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























