Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

മോഹന്‍ലാലിനെ മറികടന്ന് മലയാള സിനിമയിലെ പണം വാരുന്ന നടനായി നിവിന്‍ പോളി

22 JUNE 2016 05:34 AM IST
മലയാളി വാര്‍ത്ത.

മലയാളത്തില്‍ ഇതുവരെ പണം വാരുന്ന ചിത്രങ്ങള്‍ അധികവും മോഹന്‍ലാലിന്റേതായിരുന്നു. ടെലിവിഷന്‍ റേറ്റിങിന്റെ കാര്യത്തിലായാലും മോഹന്‍ലാല്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 2016 ലെ കണക്കുകള്‍ പ്രകാരം ആ സ്ഥാനം നിവിന്‍ പോളി തട്ടിയെടുത്തു എന്നാണ് വിവരം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴും മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം തന്നെ. പക്ഷെ 2016 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങളും നിവിന്‍ പോളിയുടേതാണ്. തമിഴ് നാട്ടിലും നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണം ലഭിയ്ക്കുന്നുണ്ട്.

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവും, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍. കേരളത്തിലെ ചില തിയേറ്ററുകളിലെല്ലാം നൂറ് ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശനം നടന്ന ആക്ഷന്‍ ഹീറോ ബിജു ആകെ മൊത്തം 30 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയാണ് ചിത്രം നിര്‍മിച്ചത്. നിവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന കുടുംബ ചിത്രത്തിനും മികച്ച കലക്ഷന്‍ ലഭിച്ചു. 25 കോടിയ്ക്കടുത്ത് ചിത്രം ഇതുവരെ നേടി എന്നാണ് വിവരം. സാറ്റലൈറ്റ് റേറ്റൊന്നും നിശ്ചയിച്ചിട്ടില്ല.

ഈ വര്‍ഷം ഇനിയും നിവിന്‍ പോളിയുടേതായി മൂന്ന് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. അടുത്തത് അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതിനിടയില്‍ ഒരു തമിഴ് ചിത്രവും നിവിന്‍ ചെയ്യുന്നുണ്ട്. 2015 ലും നിവിന്‍ പോളിയെ സംബന്ധിച്ച് വളരെ വളരെ നല്ലൊരു വര്‍ഷമായിരുന്നു. കരിയറിലെ ഏറ്റവും വലിയ നേട്ടം കൊയ്ത അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം റിലീസായ വര്‍ഷം. ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവും വലിയ കലക്ഷന്‍ നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (4 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (20 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (20 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (32 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (39 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (48 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (57 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (1 hour ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends